Saturday, May 3, 2025 4:32 pm

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്‍റെ മരണം: ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പ്രോസിക്യൂഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാധ്യമ പ്രവര്‍‍ത്തകന്‍ കെ.എം.ബഷീര്‍ വാഹന അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് തെളിവായി നല്‍കിയ സിസിടി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. തെ​ളി​വാ​യി പോ​ലീ​സ് ന​ല്‍​കി​യ ര​ണ്ട് സി​ഡി​ക​ളുടെ പകര്‍പ്പ് ന​ല്‍​ക​ണ​മെ​ന്നാ​ണ് പ്ര​തി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഈ ​രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്രോ​സി​ക്യൂ​ഷ​നോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ നേ​രി​ട്ട് പ്ര​തി​ക്ക് ന​ല്‍​കാ​നു​ള്ള നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു. ദൃ​ശ്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ ഡി​സം​ബ​ര്‍ 30ന്        ​കോ​ട​തി അന്തിമവിധി പുറപ്പെടുവിക്കും.

കവടിയാര്‍-മ്യൂസിയം റോഡിലെ ദൃശ്യങ്ങളാണ് ശ്രീറാമിന് പരിശോധനയ്ക്കായി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നത്. കേസില്‍ നേരത്തെ മൂന്ന് തവണ ഹാജരാകാതിരുന്ന ശ്രീറാം വെങ്കിട്ടരാമന് കോടതി അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് ശ്രീറാം  കോടതിയില്‍ ഹാജരായത് .

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥിനി സംഗമം 17ന്

0
തിരുവല്ല : നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ...

പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന് വനംവകുപ്പിനോട് വേടൻ

0
കോഴിക്കോട്: പുലിപ്പല്ല് തിരികെ നൽകാനൊരുങ്ങിയ വനംവകുപ്പിനോട് ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന്...

തുമ്പമൺ ഭദ്രാസനം പ്രാർത്ഥനയോഗം വാർഷിക സമ്മേളനം നടത്തി

0
ചന്ദനപ്പള്ളി : ഓർത്തഡോക്സ് തുമ്പമൺ ഭദ്രാസന പ്രാർത്ഥന വാർഷിക സമ്മേളനം...

പാകിസ്താനുമായുള്ള പോസ്റ്റൽ സർവീസുകൾ അവസാനിപ്പിച്ച് ഇന്ത്യ

0
ന്യൂഡൽഹി: ‌പാകിസ്താനുമായുള്ള പോസ്റ്റൽ സർവീസുകൾ അവസാനിപ്പിച്ച് ഇന്ത്യ. എല്ലാവിധ പോസ്റ്റല്‍, പാര്‍സല്‍...