Thursday, May 2, 2024 12:48 pm

ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ​യു​ടെ ക​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : ഇ​ന്നു പു​ല​ര്‍​ച്ചെ കാ​ലം ചെ​യ്ത മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ​യു​ടെ ക​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച. 75 വ​യ​സാ​യി​രു​ന്നു. അര്‍​ബു​ദ​ബാ​ധി​ത​നാ​യി പ​രു​മ​ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നു പു​ല​ര്‍​ച്ചെ 2.35നാ​യി​രു​ന്നു വി​യോ​ഗം.

ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു കോ​ട്ട​യം ദേ​വ​ലോ​കം അ​ര​മ​ന​യി​ല്‍. മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യി​ല്‍ പ​രി​ശു​ദ്ധ പ​രു​മ​ല മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് തി​രു​മേ​നി​ക്കു ശേ​ഷം മെ​ത്രാ​ന്‍ സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ട ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യും കു​ന്നം​കു​ള​ത്തു​നി​ന്നു​ള്ള മൂ​ന്നാ​മ​ത്തെ മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യിരുന്നു ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ.

കാ​ലം ചെ​യ്ത കാ​തോ​ലി​ക്കാ ബാ​വ​യു​ടെ ഭൗ​തി​ക ശ​രീ​രം പ​രു​മ​ല ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു പ​രു​മ​ല പ​ള്ളി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. രാ​വി​ലെ പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന ഭൗ​തി​ക ശ​രീ​ര​ത്തി​ല്‍ വി​ശ്വാ​സി​ക​ള്‍ ആ​ദ​രാ​ജ്ഞ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു. ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു. രാ​ത്രി ഏഴു​വ​രെ ഭൗ​തി​ക ശ​രീ​രം പ​രു​മ​ല പ​ള്ളി​യി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വെ​യ്ക്കും.

തു​ട​ര്‍​ന്നു വി​ട​വാ​ങ്ങ​ല്‍ പ്രാ​ര്‍​ഥ​ന​യ്ക്കു ശേ​ഷം എ​ട്ടോ​ടെ ഭൗ​തി​ക ശ​രീ​രം  വി​ലാ​പ​യാ​ത്ര​യാ​യി കാ​വും​ഭാ​ഗം – മു​ത്തൂ​ര്‍ – ച​ങ്ങ​നാ​ശേ​രി വ​ഴി ദേ​വ​ലോ​കം അ​ര​മ​ന​യി​ല്‍ എ​ത്തി​ക്കും. രാ​ത്രി ഒ​ന്‍പ​തി​നു കോ​ട്ട​യം ദേ​വ​ലോ​കം കാതോ​ലി​ക്കേ​റ്റ് അ​ര​മ​ന​യി​ല്‍ എ​ത്തി​ച്ചേ​രും. ബാ​വാ തി​രു​മേ​നി​യു​ടെ ഭൗ​തി​ക ശ​രീ​രം ദേ​വ​ലോ​കം അ​ര​മ​ന ചാ​പ്പ​ലി​ല്‍ പ്രാ​ര്‍​ഥ​ന​യ്ക്കു ശേ​ഷം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വെ​യ്ക്കും.

ചൊ​വ്വാ​ഴ്ച രാ​വി​ലെ കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന ചാ​പ്പ​ലി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു ശേ​ഷം ​എ​ട്ടി​നു കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ചു​ള്ള പൊ​തു ദ​ര്‍​ശ​ന​ത്തി​നാ​യി അ​ര​മ​ന കോംപൗ​ണ്ടി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള പ​ന്ത​ലി​ലേ​ക്കു ഭൗ​തി​ക ശ​രീ​രം മാ​റ്റും.

ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​യു​ടെ സ​മാ​പ​ന​ത്തി​ന്റെ ഭാ​ഗ​മാ​യ വി​ട​വാ​ങ്ങ​ല്‍ ശു​ശ്രൂ​ഷ​യ്ക്കാ​യി ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ഭൗ​തി​ക ശ​രീ​രം ദേ​വ​ലോ​കം കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന ചാ​പ്പ​ലി​ന്റെ  മ​ദ്ബ​ഹാ​യി​ലേ​ക്കു കൊ​ണ്ടു വ​രു​ന്ന​തും ശു​ശ്രൂ​ഷ​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച്‌ അ​ഞ്ചി​നു ദേ​വ​ലോ​കം കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന​യു​ടെ ചാ​പ്പ​ലി​നോ​ടു ചേ​ര്‍​ന്നു​ള്ള കാ​തോ​ലി​ക്കാ ബാ​വാ​മാ​രു​ടെ ക​ബ​റി​ട​ത്തി​നോ​ടു ചേ​ര്‍​ന്നു​ള്ള ക​ബ​റി​ട​ത്തി​ല്‍ സം​സ്കാ​രം ന​ട​ക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്ലസ് വണ്‍ പ്രവേശനം : മലപ്പുറം ജില്ലയിൽ സീറ്റുകള്‍ കൂട്ടും

0
മലപ്പുറം: കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ അധ്യയനവര്‍ഷവും മലപ്പുറം ജില്ലയില്‍ പ്ലസ്...

മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ പോലീസ് വീണ്ടും കേസെടുത്തു

0
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ പൊലീസ് വീണ്ടും...

വൈദ്യുതിമുടക്കം ; പാറ്റൂർ കുടിവെള്ളപദ്ധതി പ്രദേശത്ത് ജലക്ഷാമം രൂക്ഷമാക്കുന്നു

0
ചാരുംമൂട് : അടിക്കടി ഉണ്ടാകുന്ന വൈദ്യുതിമുടക്കം പാറ്റൂർ കുടിവെള്ളപദ്ധതി പ്രദേശത്ത് ജലക്ഷാമം...

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ; മേയറും എം.എല്‍.എയും സംഘവും നടത്തിയ...

0
തിരുവനന്തപുരം: മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ...