ചാരുംമൂട് : അടിക്കടി ഉണ്ടാകുന്ന വൈദ്യുതിമുടക്കം പാറ്റൂർ കുടിവെള്ളപദ്ധതി പ്രദേശത്ത് ജലക്ഷാമം രൂക്ഷമാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി വിവിധകാരണങ്ങളാൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതു പതിവാണ്. പമ്പ് ഹൗസ് സ്ഥിതിചെയ്യുന്ന ഇടപ്പോണിലും ജലശുദ്ധീകരണപ്ലാന്റ് സ്ഥിതിചെയ്യുന്ന പാറ്റൂരിലും വൈദ്യുതി മുടങ്ങുന്നു. പാറ്റൂരിൽ തിങ്കളാഴ്ച രാത്രി വൈദ്യുതി ഇല്ലായിരുന്നതിനാൽ പമ്പിങ് മുടങ്ങി. പമ്പ് ഹൗസിലും ജലശുദ്ധീകരണപ്ലാന്റിലും വൈദ്യുതി മുടങ്ങാതെ കിട്ടിയെങ്കിൽമാത്രമേ പമ്പിങ് സുഗമമായി നടക്കുകയുള്ളൂ. വൈദ്യുതി പോയശേഷം വരുമ്പോഴുള്ള അധികലോഡ് പമ്പ് ഹൗസുമായും ജലശുദ്ധീകരണപ്ലാന്റുമായും ബന്ധപ്പെട്ടുള്ള ട്രാൻസ്‌ഫോർമറുകളും ഫ്യൂസുകളും ലൈനുകളും കേടാകുന്നതിനു കാരണമാകുന്നു.
ജലവിതരണപദ്ധതിയിലേക്കുള്ള വൈദ്യുതി മുടക്കമില്ലാതെ ലഭിക്കാൻ പാറ്റൂർ കുതിരകെട്ടുംതടം ഭാഗത്തും ഇടപ്പോൺ പമ്പ് ഹൗസിനുസമീപവും 11 കെ.വി. ലൈനിൽ എ.ബി. സ്വിച്ച് വെക്കണം. പമ്പ് ഹൗസിലേക്കും ജലശുദ്ധീകരണ പ്ലാന്റിലേക്കുമായി പ്രത്യേക വൈദ്യുതിലൈൻ വലിക്കണമെന്നും ജല അതോറിറ്റി കെ.എസ്.ഇ.ബി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്തുകളാണ് പാറ്റൂർ കുടിവെള്ളപദ്ധതിയുടെ പരിധിയിൽ വരുന്നത്. നാലു പഞ്ചായത്തുകളിലായുള്ള അഞ്ച് ജലസംഭരണികളിലേക്കാണ് വെള്ളം പമ്പുചെയ്യുന്നത്. ദിവസംമുഴുവൻ മോട്ടോർ പ്രവർത്തിപ്പിക്കേണ്ട സ്ഥാനത്ത് ഏതാനുംമണിക്കൂർ പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദ്യുതിയേ കിട്ടുന്നുള്ളൂ.
അച്ചൻകോവിലാറ്റിലെ പമ്പ് ഹൗസിൽ 135 കുതിരശക്തിയുള്ള രണ്ടു മോട്ടോറുകളാണുള്ളത്. പാറ്റൂർ മലയിലാണ് 2.25 ലക്ഷം ലിറ്റർ ശേഷിയുള്ള ആദ്യത്തെ ജലസംഭരണിയും ജലശുദ്ധീകരണപ്ലാന്റുമുള്ളത്. ആറുലക്ഷം ലിറ്റർ ശേഷിയുള്ള പുതിയ ജലസംഭരണിയും ഇതിനോടുചേർന്നു പണിതിട്ടുണ്ട്. ഇതുകൂടാതെ 4.50 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി നൂറനാട് തത്തംമുന്നയിലും 8.25 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി പാലമേൽ മറ്റപ്പള്ളിയിലും 4.25 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി താമരക്കുളം പച്ചക്കാട്ടിലുമുണ്ട്. ഇടപ്പോണിലും പാറ്റൂരിലും വൈദ്യുതി മുടങ്ങിയാൽ ഇവിടെയെല്ലാം ജലവിതരണം നിലയ്ക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































