ആശുപത്രികളിൽ അടിസ്ഥാന സുരക്ഷ ഒരുക്കണം ; ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര നിർദേശം

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര നിർദേശം. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശങ്ങൾ കൈമാറി. അടിസ്ഥാന സുരക്ഷ ആശുപത്രികളിൽ ഒരുക്കണം എന്ന് നിർദേശം. സന്ദർശക പാസ് കർശനമായി ഏർപ്പെടുത്തണമെന്ന് കേന്ദ്രം നിർദേശിച്ചു. സുരക്ഷാ കൺട്രോൾ റൂം സജ്ജീകരിക്കണമെന്നും നിർദേശം നൽകി. ആശുപത്രി പരിസരങ്ങളിൽ സുരക്ഷ പെട്രോളിങ് നടത്തണം. ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം ഒരുക്കുന്ന ഭാരതീയ ന്യായ സംഹിതയുടെ പ്രസക്ത ഭാഗങ്ങൾ ആശുപത്രിയിൽ പ്രദർശിപ്പിക്കുക. ആശുപത്രികളുടെ എല്ലാ മേഖലകളിലും ശരിയായ വെളിച്ചം ഉറപ്പാക്കുക. തു‍ടങ്ങിയവയാണ് കേന്ദ്ര നിർദേശത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

ഡോക്ടർമാരുടെയും ആരോ​ഗ്യപ്രവർത്തകരുടെ സുരക്ഷ ഉൾ‌പ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനായി സ്പെഷ്യൽ ടാസ്ക് ടീമിനെ നിയോ​ഗിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് വരുന്നത് മുൻപേയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. കൊൽക്കത്തയിലെ യുവ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ഡോക്ടർമാരുടെയും ആരോ​ഗ്യപ്രവർത്തകരുടെയും സുരക്ഷ സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചു. സുരക്ഷിതത്വം ഉറപ്പാക്കണമന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്രം ഇത്തരത്തിൽ നിർദേശം നൽകിയിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...