തടി കുറയ്ക്കാന്‍ വേണ്ടി വഴികള്‍ പലതും പയറ്റുന്നവരാണ് പലരും. എന്നാല്‍ മിക്കവാറും പേര്‍ ലക്ഷ്യം നേടാതെ പിന്‍തിരിയുന്നവരാണ്. എന്നാല്‍ ചിലരുണ്ട്, ലക്ഷ്യം നേടുന്നവര്‍. ഇവര്‍ ഏറെ കഷ്ടപ്പെട്ടാണ് ഇത്തരം ലക്ഷ്യം നേടുന്നതെന്ന് കരുതുന്നുവരുണ്ട്. ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാം, എന്നു കരുതി പലരും കഠിനവഴികളിലൂടെയല്ല ഇത് നേടുന്നത്. തടി കുറയ്ക്കുന്നവര്‍ ചെയ്യുന്ന ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ പിന്‍തുടര്‍ന്നാല്‍ തന്നെ കാര്യമായ ഗുണമുണ്ടാകും. തടി കുറയ്ക്കുകയെന്നതിന് അടിസ്ഥാനപരമായ വേണ്ട ഒന്നാണ് നിശ്ചയദാര്‍ഢ്യവും ലക്ഷ്യവും എന്നത്. പാതി വഴിയില്‍ പിന്‍തിരിയുന്നവരാണ് പലരും. ലക്ഷ്യം മുന്നില്‍ കണ്ട് ഇതിനായുള്ള ഉറച്ച തീരുമാനമെന്നത് പ്രധാനമാണ്. നാം മനസില്‍ ഇത്തരം ഒരു തീരുമാനമെടുത്താല്‍ അത് പാലിയ്ക്കാന്‍ ശ്രമിയ്ക്കുക, പാലിയ്ക്കുകയെന്നതാണ് പ്രധാനം. ഇത് തന്നെയാണ് തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയും എന്ന് പറയണം. നമ്മുടെ ലക്ഷ്യം ഉറച്ചതെങ്കില്‍, ആ മാര്‍ഗത്തിലേയ്ക്ക് തിരിയുന്നുവെങ്കില്‍ ലക്ഷ്യം നേടാം.
ആദ്യം ചെയ്യേണ്ട ഒന്നാണ് മധുരം ഉപേക്ഷിയ്ക്കുകയെന്നത്. പഞ്ചസാര, ശര്‍ക്കര പോലുള്ള എല്ലാ മധുരങ്ങളും മധുരപലഹാരങ്ങളുമെല്ലാം തന്നെ വര്‍ജിയ്ക്കുക. ശരീരത്തിലെ കലോറി കൂട്ടുന്നതില്‍ പ്രധാന പങ്ക് വഹിയ്ക്കുന്ന ഒന്നാണ് മധുരമെന്നത്. ഇത് ഉപേക്ഷിച്ചാല്‍ തന്നെ കാര്യമായ ഗുണമുണ്ടാകും. മധുരത്തിന് സ്വാഭാവിക മധുരങ്ങളെ ആശ്രയിക്കാം, ഫ്രൂട്‌സ്, ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവയെല്ലാം മിതമായി കഴിയ്ക്കാം. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുക. ഇത് ശരീരത്തിന്റെ ദഹന പ്രക്രിയയ്ക്കും മെറ്റബോളിസത്തിനും പ്രധാനമാണ്. ഉറക്കം വൈകുന്നതും കുറയുന്നതുമെല്ലാം തന്നെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും സ്‌ട്രെസിനുമെല്ലാം കാരണമാകുന്നു. ഇതെല്ലാം തന്നെ തടി കൂട്ടാനുള്ള കാര്യങ്ങള്‍ തന്നെയാണ്. അത്താഴ ശീലം പ്രധാനമാണ്. കഴിയ്ക്കുന്നവയും കഴിയ്ക്കുന്ന സമയവും. കിടക്കുന്നതിന് 2 മണിക്കൂര്‍ മുന്‍പായി അത്താഴം കഴിയ്ക്കാം. കഴിവതും 6 മണിക്ക് ശേഷം, അതല്ലെങ്കില്‍ 7 കഴിഞ്ഞെങ്കിലും ഒന്നും കഴിയ്ക്കരുത്. ഇതുപോലെ വളരെ ലഘുവായ അത്താഴം മതിയാകും. സാലഡുകളോ സൂപ്പുകളോ ഫ്രൂട്‌സോ ഇതല്ലെങ്കില്‍ റാഗി, ഓട്‌സ്, ഗോതമ്പ് പോലുള്ള ധാന്യങ്ങളോ മിതമായി മാത്രം ഉപയോഗിയ്ക്കുക.
ധാരാളം വെള്ളം കുടിയ്ക്കാം. ഇത് ശരീരത്തിലെ കൊഴുപ്പ് പുറന്തള്ളാന്‍ ഏറെ പ്രധാനമാണ്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതുപോലെ തന്നെ ഭക്ഷണ ശേഷം അല്‍പനേരം നടക്കുന്നതെങ്കിലും ശീലമാക്കാം. കഴിവതും നടക്കുക, ഏറെ നേരം ഇരിയ്ക്കാതിരിയ്ക്കുക. പട്ടിണി കിടന്നോ പ്രാതല്‍ ഒഴിവാക്കിയോ തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നത് വിപരീതഫലമേ ഉണ്ടാക്കൂ. വറുത്തതും പൊരിച്ചതുമായവ, പ്രോസസ് ചെയ്ത ഭക്ഷണം ഒഴിവാക്കുക. ഇതെല്ലാം പാലിച്ചാല്‍ നിങ്ങളുടെ തടി കുറയ്ക്കുക എന്ന ലക്ഷ്യം നേടിയെടുക്കാന്‍ സാധിയ്ക്കും.