നിലയ്ക്കലിൽ തീർഥാടക സൗകര്യങ്ങൾ വർധിപ്പിച്ച് ബേസ് ക്യാമ്പാക്കും ; ദേവസ്വം ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമല ഇടത്താവളമായ നിലയ്ക്കലിൽ തീർഥാടക സൗകര്യങ്ങൾ വർധിപ്പിച്ചു ബേസ് ക്യാമ്പാക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം ബോര്‍ഡ്.  സർക്കാരും ഇതനുസരിച്ചുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം പമ്പയിലും ശബരിമലയിലും കൂടുതൽ വനഭൂമി വികസനത്തിനായി ലഭിക്കുക പ്രയാസമാണ്. ഇത് കൂടി പരിഗണിച്ചാണ് നിലയ്ക്കലിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത്. ഇതിന്‍റെ ഭാഗമായിട്ടാണ്  നിലയ്ക്കലില്‍ പാചകവാതക ഗോഡൗണിൻ്റെ നിർമാണം ആരംഭിച്ചത്. മണ്ഡല – മകരവിളക്ക് കാലയളവിൽ ശബരിമല, പമ്പ, നിലക്കൽ എന്നിവിടങ്ങളിലും ഇടത്താവളങ്ങളിലും ഗ്യാസ് ആവശ്യമാണ്. സീസൺ ആരംഭിച്ചാൽ ശബരിമല പാതയിൽ തിരക്കാകും. ഇതുമൂലം ഗ്യാസ് എത്തിക്കുന്നതിന് സുരക്ഷാ പ്രശ്നങ്ങളുണ്ട്. ഇതിന് ഒരു പരിഹാരം കാണാനും ഗ്യാസ് ഏജന്‍സി തുടങ്ങുന്നതോടെ സാധിക്കുമെന്നും ദേവസ്വം ബോര്‍ഡ്‌ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എറണാകുളത്ത് രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 16 ഗ്രാമിലധികം എംഡിഎംഎ പിടികൂടി

0
എറണാകുളം: ജില്ലയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 16 ഗ്രാമിലധികം എംഡിഎംഎ പിടികൂടി....

തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ

0
കര്‍ണാടക: തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. 2028ലെ...

ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെയും യുവാക്കളെയും പരിഹസിച്ച നടൻ കൃഷ്ണകുമാറിനെ ട്രോളി ചന്തു സലിംകുമാർ

0
കൊച്ചി: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ...