ലിബിയക്ക് കൂടുതല്‍ സഹായവുമായി യുഎഇ ; എയര്‍ ബ്രിഡ്ജ് സ്ഥാപിക്കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

അബുദാബി : പ്രളയക്കെടുതി മൂലം ദുതിതമനുഭവിക്കുന്ന ലിബിയക്ക് വേഗത്തില്‍ സഹായം എത്തിക്കുന്നതിനായി ദുബായ്ക്കും ലിബിയക്കും ഇടയില്‍ എയര്‍ ബ്രിഡ്ജ് സ്ഥാപിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ദുബായ്ക്കും ലിബിയക്കും ഇടയില്‍ സ്ഥാപിക്കുന്ന എയര്‍ ബ്രിഡ്ജിലൂടെ ദുരന്ത ഭൂമിയില്‍ പരമാവധി സഹായം എത്തിക്കാനുളള ശ്രമത്തിലാണ് യുഎഇ ഭരണകൂടം. ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റിയുടെ നേതൃത്വത്തില്‍ 100 ടണ്‍ സാധനങ്ങളുമായി ദുബായില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ചൊവ്വാഴ്ച ലിബിയയില്‍ എത്തിയിരുന്നു. ഷെല്‍ട്ടര്‍, ഭക്ഷണം, മരുന്ന്, ടെലി കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവയാണ് ലിബിയക്ക് കൈമാറിയത്. ലിബയക്കൊപ്പം യുഎഇ ഉണ്ടെന്നും ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും ലിബിയയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ദുബായ് ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ഷൈബാനി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇയില്‍ നിന്നുള്ള സംഘം ഇപ്പോള്‍ ലിബിയയില്‍ ഉണ്ട്. ലിബിയക്കൊപ്പം ഭൂകമ്പം നാശം വിതച്ച മൊറോക്കോയ്ക്കും യുഎഇ സഹായം ലഭ്യമാക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 24ന് : മന്ത്രി കെ.മുരളീധരന്‍...

0
തിരുവല്ല : താലൂക്ക് ആശുപത്രിയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം...

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...