കാലിഫോർണിയ : അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബെ ബ്രയാന്റ് (41) ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന നാലു പേരും മരിച്ചു. ബ്രയാന്റ് ഉം സംഘവും സഞ്ചരിച്ചിരുന്ന സികോര്‍സ്‌കൈ എസ്-76 എന്ന കോപ്ടര്‍ കലാബസ് ഹില്‍സില്‍ തീപിടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു.
മൂടല്‍ മഞ്ഞ് കാരണം നാവിഗേഷന്‍ സിസ്റ്റം തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കന്‍ സമയം രാവിലെ പത്ത് മണിയോടെയാണ് സംഭവം. അതേസമയം ആരെല്ലാമാണ് ഒപ്പമുണ്ടായിരുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. താരത്തിന്റെ മകളും ഒപ്പമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.