കോഴിക്കോട്: വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. പ്രദേശവാസികള്‍ ആശങ്കയില്‍. കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലാണ് സംഭവം. കാരശ്ശേരിയുടെ സമീപ പഞ്ചായത്തായ കൊടിയത്തൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. സംഭവമറിഞ്ഞ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്. പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ രൂപീകരിച്ച പ്രത്യേക സംഘവും സ്ഥലത്ത് എത്തും.
വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ ; പ്രദേശവാസികള്‍ ആശങ്കയില്‍
RECENT NEWS
Advertisment