മാലിന്യം കൂട്ടിയിട്ടു കത്തിക്കുന്നതിനിടെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റോഡരികില്‍ മാലിന്യം കൂട്ടിയിട്ടു കത്തിക്കുന്നതിനിടെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു. പാളയം മാര്‍ക്കറ്റിനു സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. മാലിന്യത്തില്‍ നിന്നും തീ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് പടരുകയായിരുന്നു. കാറിന്റെ  മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. നാട്ടുകാരും നഗരസഭാ ജീവനക്കാരും സമയോചിതമായി ഇടപെട്ടതുകാരണം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

കാറിന്റെ  മുന്‍ഭാഗം കത്തിത്തീരുന്നതിനു മുമ്പേ  ഓടിക്കൂടിയവര്‍ ചേര്‍ന്ന് തീ അണച്ചു. ചെങ്കല്‍ച്ചൂളയില്‍ നിന്നും അഗ്നിശമന സേനയും സ്ഥലത്തെത്തി. ഏകദേശം രണ്ടുലക്ഷത്തോളം രൂപയുടെയെങ്കിലും നഷ്‍ടം കണക്കാക്കുന്നതായി അഗ്നിശമന സേനാ അധികൃതര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...