കാൻപൂര്‍: സൗഹൃദ ക്രിക്കറ്റ് മത്സരത്തിനിടെ പുറത്താക്കിയതിന് ബോളറെ ബാറ്റർ ശ്വാസം മുട്ടിച്ചുകൊന്നു. ഉത്തർപ്രദേശിലെ കാൻപൂരിൽ തിങ്കളാഴ്ച വൈകിട്ടാണു സംഭവം. സ്പിൻ ബോളറായ സച്ചിനാണു കൊല്ലപ്പെട്ടത്. മത്സരത്തിനിടെ ഹർഗോവിന്ദ് എന്ന ബാറ്ററെ സച്ചിൻ പുറത്താക്കിയിരുന്നു. മത്സര ശേഷം സഹോദരനുമായെത്തിയ ഹർഗോവിന്ദ് സച്ചിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാന്‍പൂരിലെ ഗാദംപൂർ മേഖലയിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണു കുട്ടികള്‍ കളിക്കാനിറങ്ങിയത്.
ഹർഗോവിന്ദ് പുറത്തായതിനു പിന്നാലെയാണു പ്രശ്നങ്ങളുടെ തുടക്കം. സഹോദരന്റെ സഹായത്തോടെ ഹർഗോവിന്ദ് സച്ചിനെ കൊല്ലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞ് സച്ചിന്റെ കുടുംബം സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കൊല ചെയ്ത ഹർഗോവിന്ദും സഹോദരനും ഒളിവിലാണെന്നാണു വിവരം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും അന്വേഷണം നടക്കുന്നുണ്ടെന്നും എസിപി ദിനേഷ് ശുക്ല വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























