ഓട്ടോ യാത്രയ്ക്കിടെ തർക്കം ; 30കാരിയായ യുവതിയെ കഴുത്തറുത്ത് കൊന്ന് കാമുകൻ

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ 30കാരിയായ യുവതിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. മുംബൈയിലെ സകിനാക ഏരിയയിലെ ഖൈരാനി റോഡിലാണ് സംഭവം. സംഘർഷ് നഗർ ചന്ദിവാലി സ്വദേശിയായ പഞ്ചശീല അശോക് ജംദാറാണ് കൊല്ലപ്പെട്ടത്. ഓട്ടോ യാത്രയ്ക്കിടെ യുവതിയും കാമുകനും തമ്മിൽ വാക്കുതർക്കമുണ്ടാകുകയാണ് ഉണ്ടായത്. തുടർന്നുണ്ടായ ദേഷ്യത്തിൽ യുവാവ് ഇവരെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുംബൈ പോലീസ് വ്യക്തമാക്കി.

ഓട്ടോറിക്ഷയിൽ നിന്ന് കിട്ടിയ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം. പെൺകുട്ടിയുടെ കഴുത്തറുത്ത ശേഷം യുവാവ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സക്കിനാക്ക പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ദീപക് ബോർസിനെ കണ്ടെത്തി. പോലീസ് പിടിക്കുമെന്ന് ഉറപ്പായതോടെ ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാശ്രമം പരാജയപ്പെട്ടതിൽ നിസാര പരിക്കുകൾ ഉണ്ടായിട്ടും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...