Wednesday, May 14, 2025 9:51 am

80 ശതമാനം ചാർജ് 5 മിനുറ്റിൽ ; കരുത്തുറ്റ ബാറ്ററിയുമായി ചൈനീസ് കമ്പനി

For full experience, Download our mobile application:
Get it on Google Play

അഞ്ചു മിനുറ്റിൽ താഴെ സമയമുണ്ടെങ്കിൽ 80% വരെ ചാർജ് ചെയ്യാവുന്ന സൂപ്പർ ബാറ്ററിയുമായി ഹോങ്കോങ് ആസ്ഥാനമായ പ്രവർത്തിക്കുന്ന ബാറ്ററി നിർമാതാക്കളായ ഡെസ്റ്റെൻ. 900 കിലോവാട്ട് അൾട്രാ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുടെ പിൻബലമുണ്ടെങ്കിൽ വെറും നാലു മിനിറ്റ് 40 സെക്കൻഡിൽ പൂജ്യം ശതമാനത്തിൽ നിന്ന് 80% ചാർജിങ് സാധ്യമാണെന്നാണ് ഡെസ്റ്റെന്റെ വാഗ്ദാനം.

വൈകാതെ അരങ്ങേറ്റം കുറിക്കുന്ന വൈദ്യുത കാറായ പീച്ച് ജിടിയാവും ഡെസ്റ്റെന്റെ ഈ അതിവേഗ ബാറ്ററി ചാർജിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ മോഡൽ. ഒറ്റ ചാർജിൽ 500 കിലോമീറ്റർ പിന്നിടാനും ഈ കാറിനാവും. ബാറ്ററിയുടെ ചാർജിങ് ക്ഷമത വർധിക്കുന്നതോടെ ചാർജിങ്ങിന് ആവശ്യമായ സമയം കുറയുമെന്നും ചാർജിങ്ങിനിടയിലെ ഇടവേളകൾ കുറയുമെന്നുമാണ് ഡെസ്റ്റെന്റെ നിഗമനം. ഇതുവഴി വാഹനത്തിന്റെ റീജനറേറ്റീവ് ബ്രേക്കിങ് മികവ് ഉയരുമെന്നും കമ്പനി വിശദീകരിക്കുന്നു.

പോരെങ്കിൽ ക്ഷമതയേറിയ ഈ സെല്ലുകൾക്ക് സാധാരണ ബാറ്ററികളെ അപേക്ഷിച്ച് ദീർഘായുസ്സും ഡെസ്റ്റെൻ ഉറപ്പു നൽകുന്നു. ഇതിനൊക്കെ പുറമെ പുതിയ സാങ്കേതികവിദ്യയുടെ പിൻബലമുള്ളതിനാൽ സാധാരണ ബാറ്ററികളിൽ നിന്നു വ്യത്യസ്തമായി ഈ സെല്ലുകൾ അതിവേഗ ചാർജിങ് വേളയിൽ പോലും ചൂടാവില്ലെന്നും ഡെൻസ്റ്റെൻ അവകാശപ്പെടുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

100 കോടി നിക്ഷേപത്തട്ടിപ്പ് ; സിന്ധു വി നായർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

0
കൊച്ചി : ഉയർന്ന പലിശ വാഗ്ദാനം നൽകി നൂറുകോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പ്...

ട്രെയിനുകളിൽ ഭക്ഷണം എത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

0
കൊച്ചി : വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ ഭക്ഷണം എത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന്...

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം പ്രവര്‍ത്തിക്കും ; മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം : കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍...

‘വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നു’ ; ആർഎസ്എസ് നേതാവിന്റെ പ്രസം​ഗം വിവാദമായി

0
കൊല്ലം: വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്ന ആർഎസ്എസ് മുഖപത്രമായ കേസരിയുടെ മുഖ്യപത്രാധിപർ...