പരിസ്ഥിതിക്ക് കോട്ടമില്ല ; കാണാനേറെയുള്ള കാനായി കാനം

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂർ : പരിസ്ഥിതിക്ക് യാതൊരു ദോഷവും വരുത്താതെ സഞ്ചാരികളെ ആകർഷിച്ച് കാനായി കാനം. കാനത്തിന്റെ തെളിനീരൊഴുക്കിൽ ഉല്ലസിക്കാനും അപൂർവ സൗന്ദര്യം നുകരാനും സഞ്ചാരികളെ കാത്ത് കാനം ഒരുങ്ങി. ദിനംപ്രതി നൂറുകണക്കിനാളുകൾ എത്തുന്ന കാനം സംസ്ഥാന സർക്കാറിന്റെ വിനോദ സഞ്ചാര കുതിപ്പിന് പുത്തനുണർവാണേകുക.

പയ്യന്നൂരിൽനിന്ന് പത്ത് കിലോമീറ്റർ ദൂരത്തിൽ കോറോം എൻജിനീയറിങ് കോളേജിന് സമീപത്താണ് കാനായി കാനം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. സഞ്ചാരികളുടെ മനസ്സിനെ ആനന്ദഭരിതമാക്കുന്ന ഉല്ലാസകേന്ദ്രമാണിത്. കിലോമീറ്ററുകളോളം ചെങ്കൽ പാറകൾക്കിടയിലൂടെ ഒഴുകിയെത്തുന്ന കാനായി കാനം ഉത്ഭവിക്കുന്നത് വിശാലമായ പാറപ്പരപ്പിൽനിന്നാണ്. കാടിന്റെ കുളിരും വെള്ളച്ചാട്ടത്തിന്റെ വശ്യതയുമാണ് സഞ്ചാരികളെ കാനത്തേക്ക് ആകർഷിക്കുന്ന മുഖ്യ ഘടകങ്ങൾ. അപൂർവങ്ങളായ സസ്യങ്ങളാലും ജീവ വർഗങ്ങളാലും സമ്പന്നമാണിവിടം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ദൃശ്യവിരുന്ന് ആസ്വദിക്കാൻ ദിവസേന നിരവധിപേരാണെത്തുന്നത്.

കാനം ഉൾപ്പെടുന്ന പ്രദേശങ്ങളെ വേലികെട്ടി സംരക്ഷിക്കാനും പ്രകൃതിസൗന്ദര്യം നഷ്ടപ്പെടുത്താതെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് പയ്യന്നൂർ നഗരസഭ. ജലസാന്നിധ്യം ഇല്ലാതാക്കുന്ന ക്വാറികളെ നിയന്ത്രിക്കാനുള്ള കർശന നടപടി കൈക്കൊണ്ടാൽ കാനം വിനോദസഞ്ചാര ഭൂപടത്തിൽ ഇടംനേടുമെന്ന കാര്യത്തിൽ സംശയമില്ല. കാനം ഒഴുകുന്ന സമീപപ്രദേശങ്ങൾ സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കുകയും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നത് കൂടുതൽ വിനോദ സഞ്ചാരികളെ ഇവിടത്തേക്ക് ആകർഷിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ ; മണിക്കൂറിൽ 300 പേർക്ക് ദർശനം...

0
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന...

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...