‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ; അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാള സിനിമയിലേക്കെത്തുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാള സിനിമയിലേക്കെത്തുന്നു. നവാഗതനായ ആദില്‍ മൈമൂനത്ത് അശ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. നിര്‍മ്മാതാവ് റെനിഷ് അബ്ദുല്‍ ഖാദറും ഭാവനയും സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ശറഫുദ്ധീന്‍ ആണ് ചിത്രത്തിലെ നായകന്‍. 2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ ആണ് ഭാവന അവസാനമായി അഭിനയിച്ച മലയാള ചിത്രം.

തനിക്ക് മലയാളത്തില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നുവെന്ന് ഭാവന നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതേ അഭിമുഖത്തിലാണ് താന്‍ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണെന്ന സൂചനയും താരം നല്‍കിയത്. ചിത്രത്തിന്റെ കഥയും എഡിറ്റിങ്ങും ആദിലിന്റേതാണ്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...