Wednesday, January 8, 2025 10:15 pm

ലെവര്‍കൂസനെ ഗോള്‍മഴയില്‍ മുക്കി ബയേണ്‍ ; പോയന്റ് പട്ടികയില്‍ ഒന്നാമത്

For full experience, Download our mobile application:
Get it on Google Play

മ്യൂണിക്ക് : ജർമൻ ബുണ്ടസ് ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് വമ്പൻ ജയം. ചിരവൈരികളായ ബയർ ലെവർകൂസനെയാണ് ബയേൺ തകർത്തത്. ഒന്നിനെതിരേ അഞ്ചുഗോളുകൾക്കാണ് ടീമിന്റെ വിജയം. ബയേണിനായി സൂപ്പർതാരം റോബർട്ട് ലെവെൻഡോവ്സ്കിയും സെർജി നാബ്രിയും ഇരട്ട ഗോളുകൾ നേടിയപ്പോൾ തോമസ് മുള്ളറും വലകുലുക്കി. പാട്രിക്ക് ഷിക്ക് ലെവർകൂസന്റെ ആശ്വാസ ഗോൾ നേടി.

ഈ വിജയത്തോടെ ബയേൺ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. എട്ട് മത്സരങ്ങളിൽ നിന്ന് 19 പോയന്റാണ് ടീമിനുള്ളത്. ബൊറൂസ്സിയ ഡോർട്മുണ്ടാണ് രണ്ടാമത്. ലെവർകൂസൻ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.
കഴിഞ്ഞമത്സരത്തിൽ എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ ബയേൺ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് വീണിരുന്നു.

ഇരട്ട ഗോളുകൾ നേടിയതോടെ ബയേണിന്റെ ഗോളടിയന്ത്രം റോബർട്ട് ലെവൻഡോവ്സ്കി ഗോൾവേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. എട്ടുഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഡോർട്മുണ്ടിന്റെ എർലിങ് ഹാളണ്ടാണ് പട്ടികയിൽ ഒന്നാമത്. ഒൻപത് ഗോളുകളാണ് ഹാളണ്ട് അടിച്ചുകൂട്ടിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് അപകടം

0
പാലക്കാട്: കുമരനല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് അപകടം....

ഞാന്‍ തെറ്റ് ചെയ്തിട്ടില്ല ; മാധ്യമങ്ങളോട് പ്രതികരിച്ച് ബോബി ചെമ്മണൂര്‍

0
കൊച്ചി: നടിക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുന്നേ മാധ്യമങ്ങളോട്...

വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം ; ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു

0
പു​ൽ​പ്പ​ള്ളി: വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ക​ർ​ണാ​ട​ക കു​ട്ട സ്വ​ദേ​ശി...

തൃശൂരിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് പിടികൂടി

0
തൃശൂര്‍: തൃശൂരിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് പിടികൂടി. പെൺ സുഹൃത്തുമായുള്ള...