റംബുട്ടാൻ എങ്ങനെ മികച്ച വിളവെടുക്കാം! കൂടുതല്‍ അറിയാം

For full experience, Download our mobile application:
Get it on Google Play

റംബൂട്ടാൻ പഴങ്ങളുടെ പുറംതോടിലെ രോമങ്ങൾ കടും ചുവപ്പാകുന്ന സമയത്താണു വിളവെടുക്കേണ്ടത്. പാകമാകുന്ന മുറയ്ക്ക് ഘട്ടങ്ങളായി വിളവെടുക്കാം. അവസാന ഘട്ട വിളവെടുപ്പിനോടൊപ്പം തന്നെ കൊന്പുകോതലും നടത്തണം. ഇതിനായി വിളവെടുത്ത ശിഖരങ്ങളുടെ അഗ്രഭാഗത്തുനിന്ന് അരയടിയോളം താഴ്ത്തി മുറിച്ചു നീക്കിയാൽ മതി. ഇപ്രകാരം ശാഖകളെ കൂടുതൽ കരുത്തോടെ വളർത്തി തുടർന്നുള്ള സീസണിൽ പൂ പിടുത്തതിനു സജ്ജമാക്കി നല്ല വിളവിനു വഴിയൊരുക്കാം.

വിളവെടുപ്പിനെ തുടർന്നുള്ള കൊന്പുകോതലിനു ശേഷമാണു വളമിടേണ്ടത്. ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ നൈട്രജൻ കലർന്ന വളങ്ങൾ നൽകുന്നത് തുടർന്നുള്ള വർഷങ്ങളിൽ കരുത്തുറ്റ ശാഖകൾ ഉണ്ടായി ധാരാളം പൂങ്കുലകൾ ഉണ്ടാകാൻ വഴിയൊരുക്കും. ഒക്ടോബർ – നവംബർ മാസങ്ങളിലും പരാഗണം നടക്കും. ഒരു മാസത്തിനു ശേഷം തുടർന്നുള്ള മൂന്നു മാസങ്ങളിൽ ഓരോ മാസവും മരങ്ങളുടെ പ്രായമനുസരിച്ചു 200 ഗ്രാം മുതൽ 500 ഗ്രാം വരെ പൊട്ടാഷ് നൽകുന്നത് ഗുണമേന്മയുള്ള പഴങ്ങൾ ഉണ്ടാകാൻ സഹായിക്കും. ഒന്നിടവിട്ട വർഷങ്ങളിൽ മരങ്ങളുടെ മൂന്നുമീറ്റർ ചുറ്റളവിൽ പ്രായമനുസരിച്ചു രണ്ടു കിലോ വരെ ഡോളോമൈറ്റ് നൽകുന്നതും വളരെ നല്ലതാണ്.

വളപ്രയോഗം നടത്തുമ്പോള്‍  മരങ്ങളുടെ ചുവട്ടിൽ കിളച്ചു വേരുകൾ പൊട്ടാൻ ഇടവരരുത്. പകരം വളങ്ങൾ മരങ്ങളുടെ ചുവട്ടിൽ ഇട്ട ശേഷം തടങ്ങൾ കൂടുതൽ വിസ്തൃതമാക്കി മണ്ണ് വെട്ടി മൂടിയാൽ മതി. കേരളത്തിലെ പഴവർഗ കൃഷിയിൽ പുതുചലനം ഉണ്ടാക്കിയ റംബുട്ടാൻ ഇന്ന് ആരോഗ്യവും വരുമാനവും ഒരുപോലെ പ്രദാനം ചെയ്യുന്ന പഴങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിലാണ്. ആകർഷകമായ രൂപവും വർണവിന്യാസവുമുള്ള റംബുട്ടാൻ കർഷകർക്ക് മികച്ച വരുമാനത്തോടൊപ്പം തൊടികൾക്കു ചാരുതയും നൽകുന്നു. ഹോംഗ്രോണ്‍ ബയോടെക്കിന്‍റെ ഗവേഷണ വിഭാഗം നിരന്തര പരിശ്രമങ്ങളിലൂടെ ലോകത്തിലെതന്നെ മികച്ച റംബുട്ടാൻ ഇനങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്ന് കണ്ടെത്തുകയും അവയുടെ ഏറ്റവും ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...