റാന്നിയുടെ അഭിമാന താരമായി ശ്രീലക്ഷ്മി ; വീട്ടിലെത്തി അനുമോദിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗോവയിൽ നടന്ന നാലാമത് നാഷണൽ യൂത്ത് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ, ഇരുപത്തിരണ്ടു വയസിൽ താഴെയുള്ളവരുടെ 200 മീറ്റർ ഓട്ട മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി റാന്നിയുടെ അഭിമാനമായി മാറിയ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കക്കാട് സ്വദേശിയായ ശ്രീലക്ഷ്മിയെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി എ സൂരജ് വീട്ടിലെത്തി അനുമോദിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് അയിരൂർ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ഷൈൻ ജി കുറുപ്പ് ജനറൽസെക്രട്ടറി സിനു പണിക്കർ, വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് മനീഷ് പെരുനാട്
എന്നിവരും ഒപ്പമുണ്ടായിരുന്നു.

പെരുനാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കക്കാട് കോട്ടുപാറതടത്തിൽ വീട്ടിൽ കർഷകനായ കെ വി റെജിയുടെയും ശോഭിതയുടെയും മകളാണ് ശ്രീലക്ഷ്മി. മാടമൺ യുപി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ്‌ ആദ്യമായി ശ്രീലക്ഷ്മിക്ക് സ്റ്റേറ്റ് ലെവലിൽ സെലക്ഷൻ ലഭിക്കുന്നത്.

അതിനു ശേഷം നിരവധി തവണ സ്റ്റേറ്റ് ലെവലിലും,നാഷണൽ ലെവലിലും മീറ്റുകളിൽ പങ്കെടുത്തിരുന്നു. ഇനിയും നടക്കാൻ പോകുന്ന ചാമ്പ്യൻഷിപ്പുകളിൽ സ്വർണ മെഡൽ നേടി ഒരുപാട് ഉയരങ്ങൾ കീഴടക്കുവാൻ ശ്രീലക്ഷ്മിക്കു കഴിയട്ടെ എന്ന് വി എ സൂരജ് ആശംസിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...