ലെവര്‍കൂസനെ ഗോള്‍മഴയില്‍ മുക്കി ബയേണ്‍ ; പോയന്റ് പട്ടികയില്‍ ഒന്നാമത്

For full experience, Download our mobile application:
Get it on Google Play

മ്യൂണിക്ക് : ജർമൻ ബുണ്ടസ് ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് വമ്പൻ ജയം. ചിരവൈരികളായ ബയർ ലെവർകൂസനെയാണ് ബയേൺ തകർത്തത്. ഒന്നിനെതിരേ അഞ്ചുഗോളുകൾക്കാണ് ടീമിന്റെ വിജയം. ബയേണിനായി സൂപ്പർതാരം റോബർട്ട് ലെവെൻഡോവ്സ്കിയും സെർജി നാബ്രിയും ഇരട്ട ഗോളുകൾ നേടിയപ്പോൾ തോമസ് മുള്ളറും വലകുലുക്കി. പാട്രിക്ക് ഷിക്ക് ലെവർകൂസന്റെ ആശ്വാസ ഗോൾ നേടി.

ഈ വിജയത്തോടെ ബയേൺ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. എട്ട് മത്സരങ്ങളിൽ നിന്ന് 19 പോയന്റാണ് ടീമിനുള്ളത്. ബൊറൂസ്സിയ ഡോർട്മുണ്ടാണ് രണ്ടാമത്. ലെവർകൂസൻ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.
കഴിഞ്ഞമത്സരത്തിൽ എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ ബയേൺ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് വീണിരുന്നു.

ഇരട്ട ഗോളുകൾ നേടിയതോടെ ബയേണിന്റെ ഗോളടിയന്ത്രം റോബർട്ട് ലെവൻഡോവ്സ്കി ഗോൾവേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. എട്ടുഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഡോർട്മുണ്ടിന്റെ എർലിങ് ഹാളണ്ടാണ് പട്ടികയിൽ ഒന്നാമത്. ഒൻപത് ഗോളുകളാണ് ഹാളണ്ട് അടിച്ചുകൂട്ടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...