Friday, July 4, 2025 4:44 pm

വിവാദ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പ്രദർശനം പലയിടത്തും സംഘർഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവാദ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പ്രദർശനം പലയിടത്തും സംഘർഷത്തിന് വഴിവെച്ചു. കോഴിക്കോട് ഫ്രറ്റേണിറ്റി നടത്തിയ പരിപാടി കോഴിക്കോട് ബീച്ചിലും കോട്ടയം ജില്ലയിലെ വൈക്കത്ത് ഡിവൈഎഫ്ഐ നടത്തിയ പരിപാടിയും തിരുവനന്തപുരം വെള്ളായണിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പരിപാടിയും സംഘർഷത്തിൽ കലാശിച്ചു. കോഴിക്കോട് ബീച്ചിലാണ് ഫ്രറ്റേർണിറ്റി പരിപാടി പ്രഖ്യാപിച്ചത്. എന്നാൽ പോലീസ് അനുമതി വാങ്ങിയിരുന്നില്ല. പൊതുസ്ഥലമായതിനാലാണ് അനുമതി നൽകാതിരുന്നതെന്ന് പോലീസ് പറഞ്ഞു. പ

രിപാടി നടത്തുമെന്ന് പറഞ്ഞ സമയത്തിന് മുൻപ് തന്നെ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനായി സംഘാടകരെത്തിയപ്പോൾ പോലീസ് തടഞ്ഞു. ഇവർ കൊണ്ടുവന്ന ഉപകരണങ്ങൾ അടക്കം പോലീസ് കസ്റ്റഡിയിലെടുത്തു. എല്ലാ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. കോട്ടയം ജില്ലയിലെ വൈക്കത്താണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഡോക്യുമെന്ററി പ്രവർത്തനം നടത്താൻ നിശ്ചയിച്ചത്. എന്നാൽ പ്രദർശനം തടയാൻ ശ്രമമുണ്ടായി. ബിജെപി പ്രവർത്തകരാണ് പ്രദർശനം തടയാനെത്തിയത്. എന്നാൽ പരിപാടിക്ക് പോലീസ് സുരക്ഷയുണ്ടായിരുന്നു. തുടർന്ന് പോലീസും ബിജെപി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

തിരുവനന്തപുരം വെള്ളായണി ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിലാണ് ബിബിബി ഡോക്യൂമെന്ററി പ്രദർശനം ഉണ്ടായിരുന്നത്. യുവമോർച്ച പ്രവർത്തകരാണ് ഇവിടേക്ക് പ്രതിഷേധവുമായി വന്നത്. പോലീസ് ഇവിടെ സംഘർഷ സാധ്യത മുന്നിൽ കണ്ടിരുന്നു. പ്രതിഷേധക്കാരെ തടയാൻ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാൻ യുവമോർച്ചാ പ്രവർത്തകർ ശ്രമിച്ചു. പോലീസ് യുവമോർച്ചാ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. അതിനിടെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. യുവമോർച്ചാ പ്രവർത്തകരെ കൈയ്യേറ്റം ചെയ്യാനായിരുന്നു ശ്രമം. തുടർന്ന് പോലീസും യുവമോർച്ചാ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് എംവി ​ഗോവിന്ദൻ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന...

ലഹരിക്കെതിരായ പ്രഭാത നടത്തം ; ഒരുക്കങ്ങള്‍ വിലയിരുത്തി രമേശ്‌ ചെന്നിത്തല

0
പത്തനംതിട്ട : പത്തനംതിട്ടയിൽ ജൂലൈ 14 ന് മുൻപ്രതിപക്ഷ...

പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട ; 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിലായി

0
കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട. 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിലായി....

വ്യാജലഹരി കേസിൽ മുഖ്യപ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും കസ്റ്റഡിയിൽ വിട്ടു

0
ചാലക്കുടി: ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ ഗൂഡാലോചനക്കേസിലെ മുഖ്യപ്രതികളായ ലിവിയ ജോസിനെയും...