തിരുവനന്തപുരം: പൂജപ്പുരയിൽ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനo യുവമോർച്ച നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. പോലീസ് നാലുതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള യുവജനസംഘടനകളുടെ നീക്കത്തെ സംസ്ഥാനമെങ്ങും യുവമോർച്ച പ്രവർത്തകർ പ്രതിരോധിച്ചിരുന്നു. തിരുവനന്തപുരം മാനവീയം വീഥിയിലേക്കു നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെത്തുടർന്ന് യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തിയിരുന്നു. കണ്ണൂർ സർവകലാശാല, കാസർകോഡ് കേന്ദ്ര സർവകലാശാല എന്നിവിടങ്ങളിലെ ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നിഷേധിച്ചിരുന്നു. സംസ്ഥാന വ്യാപകമായി മോദിക്കെതിരെയുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.
ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.