കെഎസ്ആർടിസി ബസ്സിൽ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം ; വയോധികൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കെഎസ്ആർടിസി ബസ്സിൽ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പരാതിയിൽ വയോധികൻ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ചിറ്റിലപ്പള്ളി വീട്ടിൽ 63കാരനായ ലാസറിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂരിൽ നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ചൂണ്ടലിൽ എത്തിയപ്പോഴാണ് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.

കെഎസ്ആർടിസി ബസ് കുന്നംകുളം പോലീസ് സ്റ്റേഷനു മുൻപിലെത്തിച്ച് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സമാനമായ കുറ്റകൃത്യത്തിന് പ്രതിക്കെതിരെ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലും കേസുണ്ട്.

മറ്റൊരു പോക്സോ കേസ് പ്രതി പോലീസ് കസ്റ്റഡിയിൽനിന്ന് കടന്നുകളഞ്ഞു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർഥിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ പിതാവാണ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കേസിൽ രണ്ടു പ്രതികളാണുള്ളത്. ഇരുവരെയും മജസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ ഇയാൾ ഓടിപ്പോവുകയായിരുന്നു. കൈവിലങ്ങ് അഴിച്ച് രണ്ടാം പ്രതിയെ മജിസ്ട്രേറ്റിന്റെ അടുക്കൽ എത്തിക്കാനുള്ള നടപടിക്രമം തുടങ്ങുമ്പോഴാണ് ഒന്നാം പ്രതി ഓടിയത്.

ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...