‘പുതുകഥാ പഠനങ്ങള്‍’ ; ചെറുകഥ നിരൂപണ ഗ്രന്ഥം പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മലയാള നിരൂപണ സാഹിത്യ രംഗത്ത് പ്രത്യാശ നല്‍കി കൊണ്ട് രണ്ട് യുവ സാഹിത്യ പ്രതിഭകള്‍ നടത്തിയ ഉദ്യമം ‘ പുതുകഥാ പഠനങ്ങള്‍ ‘ എന്ന ചെറുകഥാ നിരൂപണ ഗ്രന്ഥം പ്രകാശനം ചെയ്തു. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച സര്‍ഗ്ഗാത്മക കൂട്ടായ്മയില്‍ അഡ്വ: പ്രമോദ് നാരായണന്‍ എംഎല്‍എ പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. കഥാ പഠന വിദ്യാര്‍ത്ഥികളും ആസ്വാദകരും ഒരു നിധി പോലെ വാങ്ങി സൂക്ഷിക്കാന്‍ പറ്റിയ പുസ്തകം ആണെന്ന് അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് ജി രഘുനാഥ് അഭിപ്രായപ്പെട്ടു.

നല്ല കഥാകൃത്തുക്കളെയുംസാഹിത്യ നിരൂപകരെയും ഈ പുസ്തകത്തിലൂടെ ഗ്രന്ഥകര്‍ത്താക്കളായ ഡോ.കെ.മിനി, ഡോ. ഐശ്വര്യാ മാധവന്‍ എന്നിവര്‍ നമുക്ക് കാട്ടിത്തരുന്നു. നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും നാളെയുടെ പ്രതീക്ഷകളായി ഇവരെ കാണാം. പ്രൊഫ .ഡോ: ആര്‍. രാജേഷ് യോഗം ഉദ്ഘാടനം ചെയ്തു. രവി വര്‍മ്മ തമ്പുരാന്‍, സുരേഷ് പനങ്ങാട്, ഡോ: എം എസ് പോള്‍, വിനോദ് ഇളകൊള്ളൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നിരവധി സാഹിത്യ ആസ്വാദകരുടെയും അക്കാഡിമിഷ്യന്‍മാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു പുസ്തക പ്രകാശനം.

ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...