ബിബിസിയെ നിരോധിക്കണം : ഡൽഹി ഓഫീസിന് പുറത്ത് പ്രതിഷേധവുമായി ഹിന്ദു സേന

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബിബിസിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ഹിന്ദു സേനയുടെ പോസ്റ്റർ. ബിബിസിയുടെ ഡൽഹിയിലുള്ള കസ്തൂർബാ ഗാന്ധി മാർഗിലെ ഓഫീസിന് മുന്നിലാണ് പ്ലക്കാർഡ് പ്രത്യക്ഷപ്പെട്ടത്. ബിബിസി ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയാണ്. അത് നിരോധിക്കണം. ബിബിസി ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിക്കുന്നത് നിർത്തുക എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളാണ് ഓഫീസിന് മുന്നിൽ ഉയർന്നത്.

ഇന്ത്യയുടെയും പ്രധാനമന്ത്രി മോദിയുടെയും പ്രതിച്ഛായ തകർക്കാൻ ഗൂഢാലോചന നടത്തിയെന്നും ഹിന്ദുസേന അംഗങ്ങൾ ആരോപിച്ചു. പോലീസ് എത്തി പ്ലക്കാർഡുകൾ നീക്കം ചെയ്തിട്ടുണ്ട്. ബിബിസി രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും ഇന്ത്യയിൽ ചാനൽ ഉടൻ നിരോധിക്കണമെന്നും ഹിന്ദുസേന മേധാവി വിഷ്ണു ഗുപ്ത പറഞ്ഞു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ബിബിസി ഇന്ത്യയിൽ നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഘടന മാപ്പ് പറഞ്ഞതിനെ തുടർന്നാണ് വിലക്ക് നീക്കിയതെന്ന് ഗുപ്ത അവകാശപ്പെട്ടു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...