എറണാകുളo : എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തമിഴ്നാട് തെങ്കാശി സ്വദേശിനി രത്നവല്ലിയെ (35) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മഹേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്വാസം മുട്ടിച്ചാണ് രത്നവല്ലിയെ കൊലപ്പെടുത്തിയതെന്നും കൊലയ്ക്ക് ശേഷം മൃതദേഹത്തില്‍ മഹേഷ് കുമാര്‍ ലൈംഗികവേഴ്ച നടത്തിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് വ്യക്തമാക്കിയിരുന്നു. മഹേഷ് കുമാറിന്റെ മൂന്നാം ഭാര്യയാണ് രത്നവല്ലി. നേരത്തെയുള്ള രണ്ടു വിവാഹങ്ങളും പിരിഞ്ഞത് പ്രതിയുടെ ലൈംഗിക വൈകൃതങ്ങള്‍ മൂലമാണെന്നുള്ള വിവരവും പുറത്തു വരുന്നുണ്ട്. രത്നവല്ലിയുമായുള്ള ബന്ധത്തില്‍ കുട്ടികളുണ്ടായിരുന്നില്ല. അതേസമയം മുന്‍ ഭാര്യയില്‍ പ്രതിയ്ക്ക് ഇരുപത് വയസുള്ള ഒരു മകളുണ്ട്.
അടുത്തിടെയാണ് മഹേഷ് കുമാറും രത്നവല്ലിയും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയതെന്നാണ് വിവരം. ദാമ്പത്യം തുടരാന്‍ താത്പര്യമില്ലെന്ന് യുവതി പ്രതിയോട് പറഞ്ഞിരുന്നു. സേലം സ്വദേശിയായ മുത്തുവിനൊപ്പം പോകുകയാണെന്നും ബുദ്ധിമുട്ടിക്കരുതെന്നും രത്നവല്ലി ഇയാളെ അറിയിച്ചിരുന്നു എന്നും പോലീസ് പറയുന്നു. ഇതാണ് രത്നവല്ലിയുടെ കൊലയിലേക്ക് നയിച്ചത്.
ഭാര്യയെ ക്രൂരമായി വധിച്ചതിനു പിന്നാലെ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമം നടത്തിയിരുന്നു. കൊലപാതകം നടത്തിയതിന് പിന്നാലെ രത്നവല്ലിയെ കാണാനില്ലെന്ന പരാതിയുമായി മഹേഷ് കുമാര്‍ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് പ്രതിയോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും അതിനൊന്നും കൃത്യമായ മറുപടി പറഞ്ഞില്ല. ഇതോടെ പോലീസിന്റെ സംശയം ബലപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാള്‍ക്കൊപ്പം വീട്ടിലെത്തുകയായിരുന്നു. അവിടെ വെച്ച് മഹേഷ് കുമാറിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു.
കൂടുതല്‍ ചോദ്യം ചെയ്യലിലാണ് തൊട്ടടുത്തുള്ള ജാതി തോട്ടത്തില്‍ ഭാര്യയുടെ മൃതദേഹമുണ്ടെന്ന് പ്രതി പോലീസിനോട് വ്യക്തമാക്കുന്നത്. ഇതിനുപിന്നാലെ പോലീസ് ജാതി തോട്ടത്തില്‍ പരിശോധന നടത്തി. അവിടെ മൃതദേഹം കാണുകയായിരുന്നു. കാഞ്ഞൂരില്‍ ഇവര്‍ താമസിക്കുന്ന വാടക വീടിന് സമീപത്തുള്ള ജാതി തോട്ടത്തില്‍ നഗ്നമായ നിലയിലായിരുന്നു രത്നവല്ലിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ ശരീരദ്രവം കണ്ടെത്തിയെങ്കിലും ലൈംഗികവേഴ്ച നടന്നത് കൊലപാതകത്തിന് മുമ്പാണോ ശേഷമാണോ എന്നതില്‍ പോലീസിന് വ്യക്തത ഉണ്ടായിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെയാണ് കൊലപാതകം പൈശാചികമായിരുന്നുവെന്ന് വ്യക്തമായത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033