ക്വട്ടേഷന്‍ സംഘത്തിന് അനധികൃതമായി മുറി നല്‍കിയ സംഭവം ; റെസ്റ്റ് ഹൗസ് ജീവനക്കാരനെ പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ക്വട്ടേഷന്‍ സംഘത്തിന് അനധികൃതമായി മുറി നല്‍കിയ സംഭവത്തില്‍ പൊതുമരാമത്ത് റെസ്റ്റ് ഹൗസിലെ താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു. പഴകുളം സ്വദേശി രാജീവ്ഖാനെയാണ് പിരിച്ചു വിട്ടത്. കൊച്ചിയില്‍ നിന്നും തട്ടിക്കൊണ്ട് വന്ന യുവാവിനെ റസ്റ്റ്ഹൗസില്‍ എത്തിച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ രാവിലെയാണ് സംഭവം.

ചങ്ങനാശ്ശേരി സ്വദേശി ലിബിന്‍ വര്‍ഗീസിനെയാണ് മര്‍ദിച്ചത്. ഈ കേസില്‍ മൂന്നു പേരെ ഇവിടെ നിന്ന് അടൂര്‍ പോലീസ് പിടികൂടി കൊച്ചി ഇന്‍ഫോ പാര്‍ക്ക് പോലീസിന് കൈമാറിയിരുന്നു. മുന്‍കൂര്‍ ബുക്കിങ്ങോ തിരിച്ചറിയല്‍ രേഖയോ ഇല്ലാതെയാണ് രാജീവ് ഖാന്‍ ക്വട്ടേഷന്‍ സംഘത്തിന് മുറി സംഘടിപ്പിച്ചു കൊടുത്തത്.

സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീലത എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വഴി ചീഫ് എന്‍ജിനിയര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. താല്കാലിക ജീവനക്കാരന്‍ രാജീവ് ഖാന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാതെ മുറി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഓണ്‍ലൈനായി ബുക്ക് ചെയ്താണ് പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളില്‍ മുറികള്‍ നല്‍കുന്നത്. ഒഴിവുണ്ടെങ്കില്‍ കൗണ്ടര്‍ ബുക്കിങ് വഴിയും നല്‍കാം. ഇതിന് മുറിയെടുക്കുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്കണം എന്നാണ് നിബന്ധന.

ഇവിടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാതെയാണ് മുറി ലഭ്യമാക്കിയത്. ടൂറിസ്റ്റ് ഹോം ഉള്‍പ്പെടെയുള്ള സ്വകാര്യ കെട്ടിട ഉടമകള്‍ വരെ കൃത്യമായ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പി വരെ വാങ്ങിവെച്ച ശേഷമാണ് മുറികള്‍ നല്കുന്നത്. ഇത്തരത്തില്‍ കര്‍ശന നിര്‍ദ്ദേശമാണ് പോലീസ് ഇവര്‍ക്കെല്ലാം നല്കിയിരിക്കുന്നത്.

എന്നാല്‍ സര്‍ക്കാര്‍ സംവിധാനത്തിലുള്ള അടൂരിലെ പൊതുമരാമത്ത് ഗസ്റ്റ് ഹൗസില്‍ ഇതെല്ലാം മറികടന്നാണ് മുറി നല്കിയത്. അക്രമി സംഘത്തിന് നല്കിയ മുറിയില്‍ രാവിലെ 10 വരെ ബുക്കിങ് സംവിധാനം വഴി ആളുണ്ടായിരുന്നു.വൈകിട്ട് ആറ് മുതലും ബുക്കിങ് ഉണ്ടായിരുന്നു. ഇതിനിടയിലുള്ള സമയത്താണ് ചട്ടം മറികടന്ന് മുറി നല്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...