പുനർജനി കേസ് : വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണ നടപടി ; എം.വി. ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദേശ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പുനർജനി കേസിൽ വി.ഡി. സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എം.എൽ.എ എന്ന നിലയിൽ വിദേശയാത്ര നടത്തുന്നതിനോ ഫണ്ട് ശേഖരിക്കുന്നതിനോ വി.ഡി. സതീശൻ നിയമസഭാ സെക്രട്ടേറിയറ്റിൽനിന്നോ ആഭ്യന്തര വകുപ്പിൽനിന്നോ അനുമതി വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്ന് ഫണ്ട് അഭ്യർഥിക്കാനുള്ള അവകാശം നിയമം അനുവദിക്കുന്നില്ല. അല്ലെങ്കിൽ പ്രത്യേകമായ അനുമതിയോടെ വേണം അത്തരമൊരു നിലപാട് സ്വീകരിക്കാൻ.

2018-ലെ പ്രളയകാലത്ത് കേരളത്തിലെ മന്ത്രിമാർക്ക് ഉൾപ്പെടെ വിദേശത്ത് പോയി ഫണ്ട് ശേഖരിക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നില്ല. യഥാർഥത്തിൽ വിദേശത്ത് ഫണ്ട് അഭ്യർഥിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഇംഗ്ലണ്ടിൽവെച്ച് ഓരോ വ്യക്തിയും 500 പൗണ്ട് വീതം നൽകണമെന്ന് വി.ഡി. സതീശൻ അഭ്യർത്ഥിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആരുടെയെല്ലാം സഹായം ലഭിച്ചിട്ടുണ്ട്, എത്രത്തോളം ഫണ്ട് ലഭിച്ചു എന്നതുൾപ്പെടെ ഗൗരവമായി പരിശോധിക്കണം. മണപ്പാട്ട് ഫൗണ്ടേഷൻ വഴിയാണ് 22,500 പൗണ്ട് സമാഹരിച്ചതെന്നും ഇത് ഗൗരവമേറിയ അന്വേഷണം അർഹിക്കുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശത്തുനിന്ന് ഫണ്ട് പിരിച്ചു എന്നത് വ്യക്തമാണ്. അതിന് അനുമതി തേടിയിട്ടില്ല എന്നതും വ്യക്തമാണ്. ഇത്തരത്തിൽ ഗൗരവമുള്ള ഒരു വിഷയത്തിൽ ആഭ്യന്തര മന്ത്രി വാർത്താസമ്മേളനം നടത്തി ക്ലീൻ ചിറ്റ് നൽകുന്നത് അസാധാരണമായ നടപടിയാണ്. സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതിൽ തിടുക്കമുണ്ടായി എന്നാണ് രമേശ് ചെന്നിത്തലയുടെ വാർത്താസമ്മേളനത്തിൽനിന്ന് വ്യക്തമാകുന്നത്. കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാൽ മാത്രമേ കേസ് പൂർണമായി വെളിപ്പെടുകയുള്ളൂ. ഈ രീതിയിൽ ഗൗരവമുള്ള ഒരു കേസ് ആഭ്യന്തര വകുപ്പ് തിടുക്കത്തിൽ അവസാനിപ്പിക്കുന്നത് സതീശനെ രക്ഷിക്കാനാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....