ബെം​ഗളൂരുവിൽ കോളേജ് അധ്യാപികയെ പിതാവ് കുത്തിപരിക്കേൽപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: കോളേജ് അധ്യാപികയെ പിതാവ് കുത്തിപരിക്കേൽപ്പിച്ചു. ബെം​ഗളൂരുവിലെ സ്വകാര്യ കോളേജിൽ അസി. പ്രൊഫസറായ ലക്ഷ്മി ദുർ​ഗയെയാണ് പിതാവ് നാ​ഗേന്ദ്ര കോളേജിൽവെച്ച് ആക്രമിച്ചത്. ​ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്. പ്രതിയായ നാ​ഗേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലായ് 25-നാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം വൈകിട്ട് മൂന്നുമണിയോടെയാണ് ടാക്സി ഡ്രൈവറായ നാ​ഗേന്ദ്ര മകളെ തിരക്കി കോളേജിലെത്തിയത്. തുടർന്ന് വകുപ്പ് മേധാവിയുടെ മുറിയിൽവെച്ച് മകളെ കണ്ടു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച് നാ​ഗേന്ദ്ര മകളെ കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു. നെഞ്ചിലും കഴുത്തിലും വയറ്റിലും പലതവണ കുത്തേറ്റ ലക്ഷ്മി ദുർ​ഗയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട നാ​ഗേന്ദ്രയെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ ടിഐ മധുസൂദനൻ ഹൈക്കോടതിയിൽ

0
കൊച്ചി: പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ ടിഐ മധുസൂദനൻ ഹൈക്കോടതിയിൽ. പയ്യന്നൂരിലെ...

പുനർജനി കേസ് അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷമായ വിമർശനവുമായി പി. രാജീവ്

0
കൊച്ചി: പുനർജനി കേസ് അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷമായ വിമർശനവുമായി പി....

ഹാഷിഷ് ഓയിലുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും യുവതിയെ പിടികൂടി

0
കോഴിക്കോട്: ഹാഷിഷ് ഓയിലുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും യുവതിയെ പിടികൂടി....

തമിഴ്‌നാട്ടിൽ ഹരിപ്പാട് സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

0
ഹരിപ്പാട്: തമിഴ്‌നാട്ടിൽ ഹരിപ്പാട് സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം...