സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ജില്ല ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം ജൂലൈ 31
ജില്ല ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം ജൂലൈ 31 ഉച്ചയ്ക്ക് 3ന് ജില്ല കളക്ടര്‍ എ. നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് ബോധവല്‍ക്കരണ കാമ്പയിന്‍
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മൈ ഭാരത്, കാതോലിക്കേറ്റ് കോളജിലെ എന്‍.എസ്.എസ് യൂണിറ്റ്, 14 (കെ) ബറ്റാലിയന്‍ എന്‍.സി.സി യൂണിറ്റ് എന്നിവ സംയുക്തമായി ‘നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത്’ ദേശീയ ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 1ന് രാവിലെ 10ന് കാതോലിക്കേറ്റ് കോളജില്‍ പ്രിന്‍സിപ്പല്‍ ഡോ.റെനി പി.വര്‍ഗീസ് പരിപാടി ഉദ്ഘാടനം ചെയ്യും. മൈ ഭാരത് പത്തനംതിട്ട ജില്ല യൂത്ത് ഓഫീസര്‍ ഗോപിക കൃഷ്ണ അധ്യക്ഷത വഹിക്കും. 14 (കെ) എന്‍.സി.സി ബറ്റാലിയന്‍ പ്രതിനിധി ക്യാപ്റ്റന്‍ ജിജോ കെ.ജോസഫ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ വിനോദ് മുളമ്പുഴ, മുന്‍ നെഹ്‌റു യുവകേന്ദ്ര ജില്ല യുവജന ഉപദേശക സമിതി അംഗം കെ. ഹരിപ്രസാദ്, ദേശീയ സംസ്ഥാന പുരസ്‌കാര ജേതാവ് ഷിജിന്‍ വര്‍ഗീസ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.തോമസ് എബ്രഹാം എന്നിവര്‍ പങ്കെടുക്കും.

സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്‍ററില്‍ ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, ഡി.സി.എ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനത്തിന് ഹെഡ് ഓഫ് സെന്‍റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, സര്‍ക്കാര്‍ ആശുപത്രിക്ക് പിന്നില്‍, അടൂര്‍ വിലാസത്തിലോ ഫോണ്‍ മുഖേനയോ ബന്ധപ്പെടണം. ഫോണ്‍  9526229998.

പ്രമാടം ഗ്രാമപഞ്ചായത്തില്‍ ഓവര്‍സിയര്‍ നിയമനം
പ്രമാടം ഗ്രാമപഞ്ചായത്ത് വിബി-ജി റാം ജി പദ്ധതി നടത്തിപ്പിന് ഓവര്‍സിയറെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത – സിവില്‍ എഞ്ചിനീയറിംഗ്/അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിംഗ് ബിരുദം, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ. ഉദ്യോഗാര്‍ഥികള്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 10 വൈകിട്ട് 5 മണി. ഫോണ്‍  0468 2242215, 0468 2240175.

മോട്ടോര്‍ തൊഴിലാളി വാര്‍ഷിക മസ്റ്ററിങ്
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് സെപ്റ്റംബര്‍ 30 വരെ വാര്‍ഷിക മസ്റ്ററിങ്ങ് നടത്താം. വിവരങ്ങള്‍ക്ക് ജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍  0468 2320158.

കുടിശിക നിവാരണ യജ്ഞം
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെ കുടിശ്ശിക ഒടുക്കുന്നതിന് സമയം അനുവദിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് ജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍  0468 2320158.

ഡ്രൈവര്‍ നിയമനം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് നിവാസികളായിരിക്കണം. യോഗ്യത  ഏഴാം ക്ലാസ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്. പ്രായ പരിധി 18-41 (സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമുളള ഇളവുകള്‍ ബാധകം). ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, മുന്‍പരിചയം തെളിയിക്കുന്ന രേഖ സഹിതം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 7 വൈകിട്ട് 5. ഫോണ്‍  04735 240230.

പട്ടികജാതി വിഭാഗക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ
പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്നും 18 നും 55 നും മധ്യേ പ്രായമുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി അഞ്ച് ലക്ഷം രൂപയില്‍ കവിയാത്ത പട്ടികജാതിക്കാര്‍ക്ക് വായ്പ അനുവദിക്കുന്നു. സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ള സംരംഭങ്ങള്‍ വിപുലപ്പെടുത്തുന്നതിനുമായി വസ്തു ജാമ്യത്തിലോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജാമ്യത്തിലോ വായ്പ ലഭിക്കും. വായ്പയുടെ തിരിച്ചടവ് കാലാവധി പരമാവധി അഞ്ച് വര്‍ഷം. പലിശ നിരക്ക് 7.5 ശതമാനം മുതല്‍ ആരംഭിക്കും. വിവരങ്ങള്‍ക്ക് പത്തനംതിട്ട ടൗണ്‍ ഹാളിന് സമീപം മഞ്ചയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍  9188934112, 9400208526.

സ്വീപ്പര്‍ കം നൈറ്റ് വാച്ച്മാന്‍ നിയമനം
ഐക്കാട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ സ്വീപ്പര്‍ കം നൈറ്റ് വാച്ച്മാന്റെ താല്‍ക്കാലിക ഒഴിവിലേക്ക് ഏഴാം ക്ലാസ് പാസ്സായ 35നും 55നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പും സഹിതം ഓഗസ്റ്റ് അഞ്ച് രാവിലെ 11 ന് ഐ.ടി.ഐ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  9847617186.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...