മുംബൈ: മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ അജയ് രത്രയെ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്ന സലിൽ അങ്കോളയെ മാറ്റിയാണ് ബിസിസിഐ ഉപദേശക സമിതി അജയ് രത്രയെ അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. നോര്‍ത്ത് സോണില്‍ നിന്നുള്ള പ്രതിനിധിയായാണ് അജയ് രത്രയെ ഉള്‍പ്പെടുത്തിയത്. ഇന്ത്യക്കായി ആറ് ടെസ്റ്റുകളും 12 ഏകദിനങ്ങളും കളിച്ച താരമാണ് അജയ് രത്ര. ആഭ്യന്തര ക്രിക്കറ്റിൽ അസം, പഞ്ചാബ്, ഉത്തർപ്രദേശ് ടീമുകളെ നയിച്ചിട്ടുണ്ട്. 2023ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യയുടെ സപ്പോർട്ടിംഗ് സ്റ്റാഫായും അജയ് രത്ര പ്രവർത്തിച്ചിട്ടുണ്ട്. അജിത് അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായതോടെ വെസ്റ്റ് സോണില്‍ അങ്കോളയടക്കം രണ്ട് അംഗങ്ങള്‍ സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീം പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് സെലക്ഷന്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച ആരംഭിക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്‍റിലെ പ്രകടനമാവും ബംഗ്ലാദേശിനെതിരായ ടീം സെലക്ഷനില്‍ നിര്‍ണായകമാകുക എന്നാണ് കരുതുന്നത്. അജിത് അഗാര്‍ക്കര്‍ക്കും അജയ് രത്രക്കും പുറമെ ശിവ്‌സുന്ദര്‍ ദാസ്, സുബ്രതോ ബാനര്‍ജി, ശ്രീധരന്‍ ശരത് എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ ടീം സെലക്ഷന്‍ കമ്മിറ്റി. ഐസിസി ചെയർമാനായി ജയ് ഷാ ചുമതലയേൽക്കുന്നതിനാൽ പുതിയ ബിസിസിഐ സെക്രട്ടറിയെ കണ്ടെത്താനുള്ള ചർച്ചകളും ബിസിസിഐയില്‍ തുടങ്ങിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1