സാംസങ് ഗ്യാലക്‌സി എ06 ഇന്ത്യയിലെത്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ബജറ്റ് സ്‌മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍പ്പെടുന്ന സാംസങ് ഗ്യാലക്‌സി എ06 ഇന്ത്യയിലെത്തി. മുന്‍ഗാമിയായ ഗ്യാലക്‌സി എ05നോട് രൂപഘടനയില്‍ ഏറെ സാദൃശ്യം ഈ മോഡലിനുണ്ട്. മറ്റ് രാജ്യങ്ങളിലെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ഗ്യാലക്‌സി എ06യില്‍ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ക്യാമറ, ബാറ്ററി കപ്പാസിറ്റി എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. ഒക്‌ടാ-കോര്‍ മീഡിയടെക് ഹിലീയോ ജി85 ചിപ്‌സെറ്റിലാണ് സാംസങ് ഗ്യാലക്‌സി എ06യുടെ വരവ്. ആന്‍‍ഡ്രോയ്‌ഡ് 14 ആണ് പ്ലാറ്റ്ഫോം. 6.7 ഇഞ്ച് എച്ച്‌‍ഡി+ ഡിസ്‌പ്ലെ വരുന്ന ഫോണിന് 50 മെഗാപിക്‌സലിന്‍റെ ഡുവല്‍ റീയര്‍ ക്യാമറ യൂണിറ്റാണ് വരുന്നത്.

50 എംപിയുടെ പ്രധാന സെന്‍സറിനൊപ്പം 2 എംപിയുടെ ഡെപ്‌ത് സെന്‍സറും എല്‍ഇഡി ഫ്ലാഷും ഉള്‍പ്പെടുന്നു. എട്ട് മെഗാപിക്‌സലിന്‍റെതാണ് സെല്‍ഫി ക്യാമറ. ഉയര്‍ന്ന ബാറ്ററിയാണ് ഏറ്റവും പ്രധാന സവിശേഷത. 5,000 എംഎഎച്ച് ബാറ്ററി വരുന്നതിനാല്‍ 25 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് ആണ് സാംസങ് ഗ്യാലക്‌സി എ05നുള്ളത്. 4ജിബി റാമും 64 ജിബി സ്റ്റോറേജും വരുന്ന അടിസ്ഥാന വേരിയന്‍റിന് 9,999 രൂപയാണ് വില. അതേസമയം 4 ജിബി+128 ജിബി വേരിയന്‍റിന് 11,499 രൂപയാകും. സാംസങ് ഇന്ത്യ വെബ്‌സൈറ്റ് വഴി ഫോണ്‍ വാങ്ങാം. കറുപ്പ്, സ്വര്‍ണം, ഇളംനീല എന്നീ നിറങ്ങളിലുള്ള മോഡലുകള്‍ ലഭ്യം. മൈക്രോ എസ്‌ഡി കാര്‍ഡ് വഴി സ്റ്റോറേജ് 1 ടിബി വരെ വര്‍ധിപ്പിക്കാം. ഇരട്ട 4ജി, വൈഫൈ, ബ്ലൂടൂത്ത് 5.3, ജിപിഎസ്, 3.3 എംഎം ഓഡിയോ ജാക്ക്, ടൈപ്പ് സി യുഎസ്‌ബി എന്നിവയാണ് കണക്റ്റിവിറ്റി സൗകര്യങ്ങള്‍. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സറും സാംസങ് ഗ്യാലക്‌സി എ06ല്‍ ഉള്‍പ്പെടുന്നു. 189 ഗ്രാമാണ് ഫോണിന്‍റെ ഭാരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...