Saturday, July 5, 2025 10:11 pm

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 25 മരണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 61,78,012 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പുതുകളങ്ങര സ്വദേശിനി പാര്‍വതി അമ്മ (82), മണക്കാട് സ്വദേശി വേണുഗോപാലന്‍ നായര്‍ (75), പൂന്തുറ സ്വദേശിനി നബീസത്ത് (66), വിളപ്പില്‍ശാല സ്വദേശി രാജേന്ദ്രന്‍ (65), ആലപ്പുഴ ചേലങ്കരി സ്വദേശി ഫ്രാന്‍സിസ് തോമസ് (78), പുന്നപ്ര സ്വദേശി സദാനന്ദന്‍ (57), മാവേലിക്കര സ്വദേശി പൊടിയന്‍ (63), അരൂര്‍ സ്വദേശി ബാലകൃഷ്ണന്‍ (75), ചെങ്ങന്നൂര്‍ സ്വദേശിനി കനിഷ്‌ക (55), തൃക്കുന്നപ്പുഴ സ്വദേശി യു. പ്രശാന്തന്‍ (56), കോട്ടയം കുമരകം സ്വദേശി പുരുഷോത്തമന്‍ (83), എറണാകുളം കോടനാട് സ്വദേശി എം.എസ്. സെയ്ദു (66), പള്ളുരുത്തി സ്വദേശിനി കെ.കെ. തിലോത്തമ (71), ഭുവനേശ്വരി റോഡ് സ്വദേശി പി.ജെ. ദേവസ്യ (86), ദേവഗിരി സ്വദേശി സേവിയര്‍ (65), എടശേരി സ്വദേശി പങ്കജാക്ഷന്‍ പിള്ള (85), തൃശൂര്‍ ചാവക്കാട് സ്വദേശി അബൂബക്കര്‍ (78), എരുമപ്പെട്ടി സ്വദേശി ബാലകൃഷ്ണന്‍ (79), ഒല്ലൂര്‍ സ്വദേശി കെ.ജെ. സൂസന്ന (75), അളഗപ്പ നഗര്‍ സ്വദേശി റപ്പായി (58), കുന്നംകുളം സ്വദേശിനി മാളു (53), മലപ്പുറം പാതൂര്‍ സ്വദേശി രതീഷ് (36), മഞ്ഞപ്പറ്റ സ്വദേശി ഉമ്മര്‍ (72), കരുളായി സ്വദേശിനി റുക്കിയ (67), കരുവാമ്പ്രം  സ്വദേശിനി ഖദീജ (75) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2196 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 602, കോഴിക്കോട് 665, മലപ്പുറം 653, തൃശൂര്‍ 636, കോട്ടയം 623, പാലക്കാട് 293, തിരുവനന്തപുരം 375, കൊല്ലം 454, കണ്ണൂര്‍ 268, ആലപ്പുഴ 303, വയനാട് 237, ഇടുക്കി 144, പത്തനംതിട്ട 100, കാസര്‍ഗോഡ് 121 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 10, കണ്ണൂര്‍ 9, കോഴിക്കോട് 8, കാസര്‍ഗോഡ് 7, പത്തനംതിട്ട 5, എറണാകുളം, പാലക്കാട് 4 വീതം, തൃശൂര്‍, മലപ്പുറം 3 വീതം, കൊല്ലം, ആലപ്പുഴ, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 365, കൊല്ലം 298, പത്തനംതിട്ട 146, ആലപ്പുഴ 231, കോട്ടയം 512, ഇടുക്കി 110, എറണാകുളം 451, തൃശൂര്‍ 405, പാലക്കാട് 379, മലപ്പുറം 766, കോഴിക്കോട് 1187, വയനാട് 145, കണ്ണൂര്‍ 179, കാസര്‍ഗോഡ് 101 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,834 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 5,26,797 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,12,251 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,223 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,028 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1701 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്

0
ദില്ലി : കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര റെയിൽവേ മന്ത്രി...

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു ; മാപ്പ് പറഞ്ഞ് ജല...

0
മലപ്പുറം: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ...

കോന്നി താലൂക്ക് ആശുപത്രിക്ക് വേണം സ്വന്തമായി ഒരു ആംബുലൻസ്

0
കോന്നി : കോന്നിയിലെ സാധാരണക്കാരയാ ജനങ്ങൾ ആശ്രയിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിൽ...

ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

0
ന്യൂഡൽഹി: ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്....