പത്തനംതിട്ടയില്‍ ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 28

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്തുനിന്നു വന്നവരും 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 125 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കണ്ണംകോട്, അടൂര്‍) 3
2 പന്തളം (പൂഴിക്കാട്, പന്തളം) 2
3 പത്തനംതിട്ട (പത്തനംതിട്ട) 2
4 തിരുവല്ല (തിരുവല്ല, കുറ്റപ്പുഴ, മഞ്ഞാടി, മന്നംകരചിറ, ചുമത്ര, പാലിയേക്കര, തുകലശേരി) 19
5 ആനിക്കാട് 1
6 ആറന്മുള (ഇടശേരിമല, ആറന്മുള) 2
7 അരുവാപുലം 1
8 അയിരൂര്‍ (അയിരൂര്‍ നോര്‍ത്ത്, കൈതകോടി, കാഞ്ഞീറ്റുകര, അയിരൂര്‍) 9
9 ഏറത്ത് (തുവയൂര്‍ നോര്‍ത്ത്, പുതുശേരിഭാഗം, വയല) 6
10 ഏനാദിമംഗലം 1
11 ഇരവിപേരൂര്‍ (ഇരവിപേരൂര്‍ സൗത്ത്, കോഴിമല, ഈസ്റ്റ് ഓതറ) 5
12 ഏഴംകുളം (കൈതപ്പറമ്പ്, കടിക, വയല) 3
13 എഴുമറ്റൂര്‍ 1
14 കടമ്പനാട് 1
15 കല്ലൂപ്പാറ (കടമാന്‍കുളം) 4
16 കോയിപ്രം 1
17 കോന്നി (പയ്യനാമണ്‍, അതുമ്പുംകുളം, ഊട്ടുപ്പാറ) 11
18 കൊറ്റനാട് (കൊറ്റനാട്) 2
19 കോഴഞ്ചേരി (കോഴഞ്ചേരി) 2
20 കുളനട (കൈപ്പുഴ, മാന്തുക) 4
21 കുന്നന്താനം (പാലയ്ക്കതകിടി, ആഞ്ഞിലിത്താനം) 2
22 കുറ്റൂര്‍ 1
23 മലയാലപ്പുഴ (താഴം, ഏറം, മലയാലപ്പുഴ) 6
24 മല്ലപ്പളളി 1
25 മല്ലപ്പുഴശേരി (കുഴിക്കാല) 3
26 മെഴുവേലി 1
27 മൈലപ്ര (കുമ്പഴ നോര്‍ത്ത്) 2
28 നാരങ്ങാനം (മഠത്തുംപടി, നാരങ്ങാനം) 2
29 നിരണം 1
30 പള്ളിക്കല്‍ (പഴകുളം വെസ്റ്റ്, പെരിങ്ങനാട്) 2
31 പന്തളം-തെക്കേക്കര(മല്ലിക) 2
32 പെരിങ്ങര 1
33 പ്രമാടം (പ്രമാടം) 3
34 പുറമറ്റം (തെളളിയൂര്‍, പുറമറ്റം, വെണ്ണികുളം) 8
35 റാന്നി (തോട്ടമണ്‍, കക്കുടുമണ്‍, പെരുമ്പെട്ടി) 6
36 റാന്നി പഴവങ്ങാടി (ഐത്തല, പഴവങ്ങാടി) 2
37 റാന്നി അങ്ങാടി 1
38 റാന്നി പെരുനാട് (നിലയ്ക്കല്‍) 2
39 തോട്ടപ്പുഴശേരി (കുറിയന്നൂര്‍, വരയന്നൂര്‍, ചിറയിറമ്പ്, മാരാമണ്‍) 8
40 വടശേരിക്കര (കുമ്പളാംപൊയ്ക, വടശേരിക്കര) 2
41 വളളിക്കോട് (ഞക്കുനിലം) 4
42 വെച്ചൂച്ചിറ 1

ജില്ലയില്‍ ഇതുവരെ ആകെ 19937 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 16101 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 16 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 164 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 17820 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1855 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1718 പേര്‍ ജില്ലയിലും 137 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 127
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 31
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 76
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 141
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 80
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 54
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 93
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 39
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 61
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 935
11 സ്വകാര്യ ആശുപത്രികളില്‍ 109
ആകെ 1746

ജില്ലയില്‍ 3776 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2728 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4188 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 97 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 136 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10692 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 117302, 845, 118147.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 97039, 1170, 98209.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 4207, 211, 4418.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3956, 20, 3976.
6 സി.ബി.നാറ്റ് പരിശോധന 267, 13, 280.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 223256, 2259, 225515.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1427 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3686 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2083 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.53 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.26 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 45 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 97 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1284 കോളുകള്‍ നടത്തുകയും 15 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് അമ്മ ക്രൂരമായി തല്ലി ; 9 വയസ്സുകാരിയുടെ പരാതിയിൽ...

0
മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്‌ക്കെതിരെ...

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...

അതിവേ​ഗ റെയിൽ പദ്ധതി റിപ്പോർട്ട് ലഭിച്ചു ; ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദ​ഗ്ധസമിതി...

0
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ....