പൈനാവ്: ഉടുമ്പഞ്ചോലയിലെ ബിഡിജെസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പാര്‍ട്ടി തീരുമാനം. സന്തോഷ് മാധവനെയായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി ഇവിടെ പ്രഖ്യാപിച്ചിരുന്നത്. പകരം രമ്യാ രവീന്ദ്രനായിരിക്കും ഉടുമ്പഞ്ചോലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുക.
ബിജെപി, ബിഡിജെസ് പ്രാദേശിക നേതൃത്വത്തിനിടയില്‍ വിഭാഗീയത രൂക്ഷമായതിനെ തുടര്‍ന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സന്തോഷ് മാധവനെ മാറ്റാന്‍ ബിഡിജെഎസ് തയ്യാറായത്. നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പമാണെന്നായിരുന്നു ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ജയേഷിന്റെ പ്രതികരണം. എന്നാല്‍ ജില്ലയില്‍ കഴിഞ്ഞ തവണ മൂന്നു മണ്ഡലങ്ങളില്‍ മത്സരിച്ച ബിഡിജെ എസിന് ഇത്തവണ ഒരു സീറ്റില്‍ ഒതുങ്ങേണ്ടിവന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.