തൃശൂരിലെ കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും പൊട്ടിത്തെറി : മണലൂരിലെ പെയ്മെന്റ് സീറ്റില്‍ പ്രതിഷേധിച്ച്‌ നേതാക്കളും പ്രവര്‍ത്തകരും രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. മണലൂരിലെ പെയ്മെന്റ് സീറ്റില്‍ പ്രതിഷേധിച്ച്‌ നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. പുതുക്കാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ പുറത്ത് നിന്നും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ ഡിസിസി ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു.

വ്യവസായിയായ വിജയ് ഹരിക്ക് പണം വാങ്ങിയാണ് മണലൂര്‍ സീറ്റ് നല്‍കിയത് എന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ആരംഭിച്ചത്. മണ്ഡലത്തിന് പുറത്ത് നിന്നും കൊണ്ട് വന്ന വിജയ് ഹരിക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവും ഇല്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഇയാള്‍ക്ക് സീറ്റ് നല്‍കാനായി കെപിസിസിയും ഡി‌സിസിയും പണം വാങ്ങിയെന്നും ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നു. ബിജെപിയെ സഹായിക്കാനാണ് വിജയ് ഹരിയെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാരോപിച്ചാണ് മണ്ഡലത്തിലെ വൈസ് പ്രസിഡണ്ടും  ജനറല്‍ സെക്രട്ടറിയും ഉള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചത്.

മണ്ഡലവുമായി ഒരു ബന്ധവും ഇല്ലാത്ത ആളെയാണ് പുതുക്കാട് സ്ഥാനാര്‍ത്ഥിയാക്കിയത് എന്നാരോപിച്ച്‌  ഒരു വിഭാഗം പ്രവര്‍ത്തകര്‍ തൃശൂര്‍  ഡിസിസി ആസ്ഥാനത്ത് പ്രതിഷേധിച്ചു. മണ്ഡലത്തിന് പുറത്ത് നിന്നുള്ള സുനില്‍ അന്തിക്കാടിന് പകരം കെഎം ബാബുരാജിനെ സ്ഥാനാര്‍ഥി ആക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം : അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന് ഹർജിക്കാർ

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള...