ചേര്‍ത്തല : കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച പി.സി. ചാക്കോയെ പാര്‍ട്ടിയിലേക്കു സ്വാഗതംചെയ്ത് ബി.ഡി.ജെ.എസ്. ചേര്‍ത്തലയില്‍ നടന്ന ബി.ഡി.ജെ.എസ്. നേതൃയോഗമാണ് പി.സി. ചാക്കോയെ സ്വാഗതം ചെയ്തത്. പാര്‍ട്ടിയില്‍ച്ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ അര്‍ഹമായ പരിഗണന നല്‍കുമെന്നു പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ബി.ഡി.ജെ.എസ്. മത്സരിക്കുന്ന വൈക്കം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി അജിതാ സാബുവിനെ തീരുമാനിച്ചു. കേരള കോണ്‍ഗ്രസ്(എം)വിട്ട് ബി.ഡി.ജെ.എസില്‍ച്ചേര്‍ന്ന അജിത കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്. സി.പി.എം വിട്ട് ചേര്‍ത്തലയില്‍ മത്സരിക്കുന്ന പി.എസ്. ജ്യോതിസിനും വൈക്കം മണ്ഡലത്തിലെ സ്ഥാനാര്‍ഥി അജിതാ സാബുവിനും അംഗത്വംനല്‍കി സ്വീകരിച്ചു.