കൊച്ചി : ബി.ഡി.ജെ.എസില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കൂടിയതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക്. ഇതിനെ തുടര്‍ന്ന് ഒരുവിഭാഗം ഇന്ന് പാര്‍ട്ടി വിടും. പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് ഇവരുടെ തീരുമാനം.
പുതിയ പാര്‍ട്ടി രൂപപ്പെടുന്നത് ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എന്‍ കെ നീലകണ്ഠന്‍, കെ.കെ ബിനു, ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്. എന്‍.ഡി.എയുടെ കേരളത്തിലെ പ്രധാന ഘടകകക്ഷിയാണ് ബി.ഡി.ജെ.എസ്. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്നു ഗോപകുമാര്‍. യുഡിഎഫുമായി സഹകരിക്കാനാണ് പുതിയ പാര്‍ട്ടിയുടെ തീരുമാനം. യുഡിഎഫ് നേതാക്കളുമായി മുന്നണിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.