കടയ്ക്കലില്‍ വയോധികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകം ; രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കടയ്ക്കലില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മോഷണശ്രമം ചെറുത്തതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ എഴുപതുകാരനെ കഴുത്തു ഞെരിച്ച്‌ കൊല്ലുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി.

രണ്ടു കൊലപാതകികളെയും പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ പൊതിയാരുവിള ഇഞ്ചിമുക്ക് സ്വദേശി ഗോപാലനെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവസ്ത്രനായി കഴുത്തിലും ഇരുകാലുകളുടെയും മുട്ടിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. കൂടാതെ വീടിന്റെ മേല്‍ക്കൂരയില്‍ കൈലി കെട്ടിത്തൂക്കിയ നിലയിലുമായിരുന്നു. ഗോപാലന്റെ  കഴുത്തിലുണ്ടായിരുന്ന ഒന്നര പവനോളം വരുന്ന സ്വര്‍ണ്ണമാലയും വീട്ടില്‍ ഉണ്ടായിരുന്ന വലിയ ടോര്‍ച്ചും കാണാനില്ലെന്ന് അന്നു തന്നെ ഗോപാലന്റെ മകന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പൊതിയാരുവിള സ്വദേശി രമേശന്‍ സ്വര്‍ണമാല വില്‍ക്കാന്‍ കടയ്ക്കലിലെ ഒരു കടയില്‍ എത്തിയത്. മാല മരിച്ച ഗോപാലന്റെതാണെന്ന് കടക്കാരന്‍ തിരിച്ചറിഞ്ഞു. രമേശനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ  ചുരുളഴിഞ്ഞത്. മദ്യപാനവും ചീട്ടുകളിയും നടത്തിയുണ്ടായ കടം വീട്ടാനാണ് രമേശനും സുഹൃത്ത് ജയനും മോഷണം നടത്താന്‍ തീരുമാനിച്ചത്. ഞായറാഴ്ച്ച രാത്രി ഏഴരയോടെ ഗോപാലന്റെ  വീട്ടിലെത്തിയ പ്രതികള്‍ ഗോപാലന്‍ വീടിനു പുറത്തു നില്‍ക്കുന്ന സമയത്ത് അകത്ത് കയറി ഒന്നരപവന്റെ  സ്വര്‍ണ്ണമാല കൈക്കലാക്കി.

ശബ്ദം കേട്ട് ഗോപാലന്‍ ഓടിയെത്തി തടഞ്ഞതിനെ തുടര്‍ന്ന് വീടിന്റെ  അടുക്കള ഭാഗത്ത് വെച്ച്‌ ഇരുവരും ചേര്‍ന്ന് തോര്‍ത്തുകൊണ്ട് കഴുത്തുഞെരിച്ച്‌ ഗോപാലനെ കൊല്ലുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഗോപാലനെ എടുത്തു വീടിന്റെ  മേല്‍ക്കൂരയില്‍ കെട്ടിത്തൂക്കാന്‍ ശ്രമം നടത്തിയെങ്കിലും മൃദദേഹത്തിന്റ ഭാരം കാരണം ഇത് സാധിച്ചില്ല. പിന്നീട് ഇരുവരും രക്ഷപെടുകയായിരുന്നു. രമേശന്‍ പിടിയിലായ വിവരമറിഞ്ഞ് ഒളിവില്‍പോയ ജയനെ ഹൈടെക്ക് സെല്ലിന്റെ  സഹായത്തോടെ തിരുവനന്തപുരം ഭാഗത്തുനിന്നുമാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...