നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഒഴിയാന്‍ ബിഡിജെഎസ്

For full experience, Download our mobile application:
Get it on Google Play

പൂഞ്ഞാര്‍ : നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഒഴിയാന്‍ ബിഡിജെഎസ്. പൂഞ്ഞാറിന് പകരം കോട്ടയമോ കടുത്തുരുത്തിയോ ആവശ്യപ്പെടും. കഴിഞ്ഞതവണ പൂഞ്ഞാറില്‍ വലിയ പരാജയമാണ് ബിഡിജെഎസ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ തവണ അപ്രതീക്ഷിതമായിട്ടാണ് ബിഡിജെഎസിന് പൂഞ്ഞാര്‍ സീറ്റ് നല്‍കിയത്. ഏറ്റുമാനൂര്‍ തുഷാര്‍ വെള്ളപ്പള്ളിയ്ക്ക് നല്‍കുമെന്ന് ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും അവസാനം പൂഞ്ഞാര്‍ കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. പ്രമുഖ നേതാവായ കെജി സെന്‍ തന്നെ രംഗത്ത് ഇറങ്ങിയിട്ടും ബിഡിജെഎസ് ദയനീയമായി പരാജയപ്പെട്ടു.

വെറും 2965 വോട്ടുകള്‍ മാത്രമാണ് പൂഞ്ഞാറില്‍ ലഭിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ പൂഞ്ഞാര്‍ വേണ്ട എന്ന നിലപാട് ആണ് ജില്ല നേതൃത്വത്തിന്. പൂഞ്ഞാറിന് പകരം ഇത്തവണ കോട്ടയവും കടുത്തുരുത്തിയും ആവശ്യപ്പെടാനാണ് തീരുമാനം.വൈക്കത്തും ഇത്തവണ ബിഡിജെഎസ് മത്സരിക്കും. ഇക്കാര്യത്തില്‍ മറ്റു ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. അതേസമയം ഏറ്റുമാനൂര്‍ സീറ്റില്‍ ഇത്തവണയും ബിഡിജെഎസ് മത്സരിച്ചേക്കില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...