മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കുമെന്ന് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗിരീഷ് മേക്കാട്. സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കും. ബിഡിജെഎസിന് അടിത്തറയുള്ള മണ്ണാണ് നിലമ്പൂരെന്നും താന്‍തന്നെയാകും സ്ഥാനാര്‍ഥിയെന്നും ഗിരീഷ് പറഞ്ഞു. എന്‍ഡിഎയുടെ ഭാഗമായി ബിഡിജെഎസ് മത്സരിക്കും. ഘടകക്ഷി എന്ന നിലയില്‍ ബിഡിജെഎസിനാണ് സീറ്റ്. തിരഞ്ഞെടുപ്പ് തന്നെ അനാവശ്യമായിട്ടുള്ളതാണെന്നും അതിന്രെ പ്രയത്‌നവും ചിലവുകളും ആവശ്യമില്ലാത്ത കാര്യമാണ് എന്നുള്ള അഭിപ്രായം ഉയര്‍ന്നിരുന്നു – അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് നിലമ്പൂരെന്ന് ഗിരീഷ് പറഞ്ഞു. നല്ല രീതിയിലുള്ള പ്രവര്‍ത്തനം നടത്താന്‍ സാധിച്ചാല്‍ വിജയത്തിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് നിലമ്പൂരിനെ മാറ്റാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നാം തിയതി നോമിനേഷന്‍ കൊടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍ഡിഎയുടെ ഭാഗമായി ബിഡിജെഎസ് മത്സരിക്കും : ഗിരീഷ് മേക്കാട്
RECENT NEWS
Advertisment