എന്‍ഡിഎയുടെ ഭാഗമായി ബിഡിജെഎസ് മത്സരിക്കും : ഗിരീഷ് മേക്കാട്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കുമെന്ന് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗിരീഷ് മേക്കാട്. സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കും. ബിഡിജെഎസിന് അടിത്തറയുള്ള മണ്ണാണ് നിലമ്പൂരെന്നും താന്‍തന്നെയാകും സ്ഥാനാര്‍ഥിയെന്നും ഗിരീഷ് പറഞ്ഞു. എന്‍ഡിഎയുടെ ഭാഗമായി ബിഡിജെഎസ് മത്സരിക്കും. ഘടകക്ഷി എന്ന നിലയില്‍ ബിഡിജെഎസിനാണ് സീറ്റ്. തിരഞ്ഞെടുപ്പ് തന്നെ അനാവശ്യമായിട്ടുള്ളതാണെന്നും അതിന്രെ പ്രയത്‌നവും ചിലവുകളും ആവശ്യമില്ലാത്ത കാര്യമാണ് എന്നുള്ള അഭിപ്രായം ഉയര്‍ന്നിരുന്നു – അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് നിലമ്പൂരെന്ന് ഗിരീഷ് പറഞ്ഞു. നല്ല രീതിയിലുള്ള പ്രവര്‍ത്തനം നടത്താന്‍ സാധിച്ചാല്‍ വിജയത്തിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് നിലമ്പൂരിനെ മാറ്റാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നാം തിയതി നോമിനേഷന്‍ കൊടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം

0
എറണാകുളം: എറണാകുളം പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം....

ബന്ധുവിന് ജാമ്യം ലഭിക്കുന്നതിനായി ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉപയോഗിച്ച് ദുർമന്ത്രവാദം ; യുവാവ് പിടിയിൽ

0
ബിലാസ്പൂർ: ബന്ധുവിന് ജാമ്യം ലഭിക്കുന്നതിനായി ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം...

കാസർകോട് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി

0
കാസർകോട്: ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനെ തുടർന്ന് മലയോര മേഖലയിലെ പാണത്തൂർ...

വിവാദ പരാമർശത്തിൽ ടി ജി മോഹൻദാസിനെ അറസ്റ്റ് ചെയ്യുന്നതിൽ താനല്ല തീരുമാനമെടുക്കേണ്ടതെന്ന് മന്ത്രി രമേശ്...

0
തിരുവനന്തപുരം: ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലണമെന്നും അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് അധിക്ഷേപകരമായ...