വന്ദേഭാരതിൽ വീണ്ടും വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിൽ വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ. മാർച്ച് 24-ന് കാലാവധി അവസാനിച്ച ജ്യൂസാണ് ഇന്ന് യാത്രക്കാർക്ക് വിതരണം ചെയ്തത്. ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങൾ പാകം ചെയ്യുന്ന മോശം ഇടങ്ങളെക്കുറിച്ചും പഴകിയ ഭക്ഷ്യവസ്തുക്കളെക്കുറിച്ചും വാർത്തകൾ വന്നതിന്റെ അലയൊലികൾ അടങ്ങും മുമ്പാണ് വന്ദേഭാരതിൽ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്. വ്യാഴാഴ്ച മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിലാണ് കാലാവധി കഴിഞ്ഞ ജ്യൂസ് പാക്കറ്റുകൾ വിതരണം ചെയ്തത്. മാർച്ചിൽ കാലാവധി അവസാനിച്ച, അതായത് കാലാവധി അവസാനിച്ച് രണ്ടുമാസത്തോളമായ പാനീയമാണ് യാത്രക്കാർക്ക് നൽകിയത്.

ഭക്ഷണത്തിനടക്കം നല്ലൊരു തുക മുടക്കി യാത്രചെയ്യുന്നവരോടാണ് റെയിൽവേ ഇത്തരത്തിൽ പെരുമാറുന്നത് എന്നത് വലിയ ജനരോഷത്തിന് വഴിവെച്ചിട്ടുണ്ട്. നേരത്തെ, വന്ദേഭാരത് ട്രെയിനിനുവേണ്ടി ഭക്ഷണമുണ്ടാക്കുന്ന കൊച്ചിയിലെ കേന്ദ്രത്തിന്റെ വൃത്തിഹീനമായ അവസ്ഥ വലിയ വാർത്തയായിരുന്നു. എന്നിട്ടും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ റെയിൽവേ സ്വീകരിച്ചിട്ടില്ല. എത്രയൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായാലും തിരുത്തലുകൾക്ക് തയ്യാറാവില്ല, ജനങ്ങളുടെ ആരോഗ്യത്തിന് ഒരു വിലയും കൽപിക്കില്ല എന്ന തരത്തിലാണ് റെയിൽവേ പ്രവർത്തിക്കുന്നതെന്ന് യാത്രക്കാർ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...