കണ്ണൂർ : സര്‍ക്കാര്‍ ബ്ലഡ് ബാങ്കുമായി ചേർന്ന് ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിന് ബ്ലഡ് ഡോണേഴ്‌സ് കേരള പത്തനംതിട്ട ജില്ലാ ഘടകത്തിന് സംസ്ഥാന സർക്കാരിന്റെ അവാര്‍ഡ്. ട്രോഫിയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ദേശീയ യുവജന ദിനം 2020 സംസ്ഥാനതല ഉൽഘാടനത്തോട് അനുബന്ധിച്ച് കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിൽ വെച്ചു നടന്ന സമ്മേളനത്തിൽ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചറില്‍ നിന്നും ബ്ലഡ് ഡോണേഴ്‌സ് കേരള പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ബിജു കുമ്പഴയും വൈസ് പ്രസിഡന്റ് ഷിജു വയലത്തലയും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. പത്തനംതിട്ടയെ കൂടാതെ ബ്ലഡ് ഡോണേഴ്‌സ് കേരള മലപ്പുറം ജില്ലയും അവാർഡിന് അർഹരായി. സമ്മേളനത്തില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായിരുന്നു.