കൊച്ചി: അവര്‍ എന്നെ കൊല്ലും… വാനമ്പാടിയിലെ അമ്മവേഷം ചെയ്യുന്ന നടി പ്രീയാമേനോന്റെ വെളിപ്പെടുത്തല്‍. ഏഷ്യാനെറ്റിലെ പ്രശസ്ത സീരിയലായ വാനമ്പാടിയിലെ നായികയുടെ ‘അമ്മ നടിയായി അഭിനയിക്കുന്ന പ്രിയമേനോന്റെ വീഡിയോ വൈറലാകുന്നു. വളരെയേറെ സങ്കടപ്പെട്ടാണ് പ്രിയ ഈ വീഡിയോയിൽ കാണപ്പെട്ടത്. തനിക്ക് വധ ഭീഷണിയുണ്ടെന്നും താൻ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താൽ അവരാണ് കാരണമെന്നും പ്രിയ പറയുന്നു.
എന്നാൽ ആരാണ് വധഭീഷണി ഉന്നയിച്ചതെന്നു ഇവർ വ്യക്തമാക്കുന്നില്ല. തന്റെ ബന്ധുക്കൾ ആരും കേരളത്തിലില്ലെന്നും അവരൊക്കെ പുറത്താണെന്നും അറിയിക്കേണ്ടവരെ ഒക്കെ താൻ ഈ വിവരം അറിയിച്ചു വരുന്നെന്നും ഇവർ പറയുന്നുണ്ട്.