അസത്യപ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം : പ്രൊഫ സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി എം.പി പാര്‍ലമെന്‍റ് അംഗം എന്ന നിലയില്‍ നിയോജക മണ്ഡലത്തില്‍ നടത്തിയത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണെന്നും എന്നാല്‍ മന്ത്രിസഭയിലെ ഒരു അംഗവും ഇടതു സ്ഥാനാര്‍ത്ഥിയും ആന്‍റോയ്ക്കെതിരെ നടത്തുന്നത് അസത്യപ്രചരണങ്ങളാണെന്നും ഇതിനെതിരെ യു.ഡി.എഫ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സമൂഹമാധ്യമ വാര്‍റൂം കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ആയി നടത്തിയ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കടക്കണിയിലാക്കിയ മുന്‍ ധനകാര്യ മന്ത്രി ആലപ്പുഴയിലെ ജനങ്ങളെ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചതിനുശേഷം പത്തനംതിട്ടയില്‍ വീണ്ടും വാഗ്ദാനങ്ങള്‍ നല്‍കുന്നത് വിരോധാഭാസമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും വാര്‍റൂം സംസ്ഥാന കോ-ഓഡിനേറ്ററുമായ എം. ലിജു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രചരണ സമിതി കണ്‍വീനര്‍ പന്തളം സുധാകരന്‍, വാര്‍ റൂം സഹ കോ-ഓഡിനേറ്ററും വീക്ഷണം മാനേജിംഗ് ഡയറക്ടറുമായ ജെയ്സണ്‍ ജോസഫ്, കെ.പി.സി.സി നയരൂപീകരണ ഗവേഷണ വിഭാഗം യെര്‍മാന്‍ ജെ.എസ്. അടൂര്‍, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറ, ജി. രഘുനാഥ്, കെ. ജാസിംകുട്ടി, എലിസബത്ത് അഭു, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി പ്രദീപ്, വാര്‍റൂം കോ-ഓര്‍ഡിനേറ്റര്‍ എ. അബ്ദുള്‍ ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിളയങ്ങളെക്കുറിച്ച് സംസ്ഥാന വാര്‍റൂം കോ-ഓര്‍ഡിനേറ്റര്‍മാരും ഡിജിറ്റല്‍ മീഡിയസെല്‍ കണ്‍വീനര്‍മാരും ക്ലാസുകള്‍ നയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...