ശബരിമല : മഴ കനത്തതിനാൽ ശബരിമല സന്നിധാനത്തേക്ക് കാനനപാതകൾ വഴിയും നീലിമല വഴിയും എത്തുന്ന തീർഥാടകർ ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ്. മല കയറുമ്പോഴും ഇറങ്ങുമ്പോഴും ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. മേഖലയിൽ കനത്ത മഴ തുടരുന്നതിനിടയിലും തീർഥാടക പ്രവാഹമാണ് ശബരിമലയിൽ. കഴിഞ്ഞ മൂന്നു ദിവസമായി ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്.
തീർഥാടകർ പുല്ലുമേട് വഴി വരികയാണെങ്കിൽ കുത്തനെയുള്ള ഇറക്കങ്ങളിലും കയറ്റങ്ങളിലും വഴുതി വീഴാൻ സാധ്യതയുണ്ട്. കാനനപാത വഴി വരുന്ന തീർഥാടകർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് അറിയിച്ചു. കോടമഞ്ഞിറങ്ങിയതിനാൽ മൃഗങ്ങളുണ്ടെങ്കിൽ ദൂരെനിന്ന് കാണാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ തൊട്ടടുത്തുള്ള വനംവകുപ്പ് എയ്ഡ് പോസ്റ്റിൽ അറിയിക്കണം. അതേസമയം ശബരിമലയിൽ ഇന്ന് വെർച്വൽ ക്യൂവിൽബുക്ക് ചെയ്തിരിക്കുന്നത് 88,980 തീർഥാടകരാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഒരു ലക്ഷത്തിലേറെ ഭക്തർ എത്തിയതോടെ പ്രതിദിന തീർഥാടകരുടെ എണ്ണം 90,000 ആയി കുറച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ദർശന സമയം ഒരു മണിക്കൂർ കൂടി വർധിപ്പിക്കാനും നിലയ്ക്കലിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കാനും ഉന്നതതല യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































