ചൈന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു. ചെന്നൈയിലും സമീപ ജില്ലകളായ തിരുവള്ളൂരിലും ചെങ്കല്‍പ്പേട്ടിലും അവധി ദിനങ്ങളിലും ബീച്ചുകള്‍ അടച്ചിടാനാണ് തീരുമാനം.
നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ശനിയാഴ്ചയും ഞായറാഴ്ചയും പൊതു അവധി ദിനങ്ങളിലും ബീച്ചുകളില്‍ ഉണ്ടാകുന്ന തിരക്ക് കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. എട്ട് മാസത്തിന് ശേഷം ഡിസംബറിലാണ് ചെന്നൈ മറീന പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ചെന്നൈയിലും സമീപ ജില്ലകളിലുമാണ്.