ജപ്പാനിലെ വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി കരടി

For full experience, Download our mobile application:
Get it on Google Play

ഹനമാകി: ജപ്പാനിലെ വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി കരടി. അപ്രതീക്ഷിതമായി റൺവേയിൽ കരടി എത്തിയതോടെയാണ് ജപ്പാനിലെ പ്രധാന വിമാനത്താവളത്തിന്റെ പ്രവർത്തനം അലങ്കോലമായത്. ജപ്പാനിലെ വടക്ക് കിഴക്കൻ മേഖലയിലെ ഹനമാക്കി വിമാനത്താവളത്തിൽ ബുധനാഴ്ചയാണ് കരടി കയറിയത്. യാത്രാ വിമാനം ലാൻഡ് ചെയ്യുന്നതിനിടയിലാണ് റൺവേയിലൂടെ തലങ്ങും വിലങ്ങും പായുന്ന കരടിയെ വിമാനത്താവള അധികൃതർ കണ്ടെത്തിയത്. പിന്നാലെ റൺവേ അടച്ചിട്ട് പോലീസും വിമാനത്താവള അധികൃതരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. രണ്ട് മണിക്കൂറോളമാണ് കരടിയെ തെരഞ്ഞ് റൺവേ അടച്ചിട്ടത്.

നേരത്തെ നവംബർ മാസത്തിൽ ജപ്പാൻ പ്രതിരോധ സേന സമീപ മേഖലയിൽ കരടിയുടെ ആക്രമണം തടയാനായി സേനയെ വിന്യസിച്ചിരുന്നു. പർവ്വത മേഖലയിലെ സാധാരണക്കാർക്ക് നേരെ കരടിയുടെ ആക്രമണം പതിവായതിന് പിന്നാലെയായിരുന്നു ഇത്. സ്കൂളുകൾ, റെയിൽവേ സ്റ്റേഷൻ, സൂപ്പർ മാർക്കറ്റുകൾ, റിസോർട്ടുകൾ എന്നിവയ്ക്ക് സമീപത്ത് ആളുകളെ കൂസാതെ കരടി എത്തുകയും സാധാരണക്കാരെ ആക്രമിക്കുന്നതും വടക്ക് കിഴക്കൻ ജപ്പാനിൽ സാധാരണമായിരുന്നു. ഏപ്രിൽ മാസം മുതൽ 100ലേറെ ആളുകളാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇലന്തൂര്‍ പരിയാരത്ത് ടോറസ് ലോറി ഇലക്‌ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു

0
പത്തനംതിട്ട : ഇലന്തൂര്‍ പരിയാരത്ത് ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു....

ആരാധകർക്കായി ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് അല്ലു അർജുൻ

0
കർണാടക : തന്‍റെ ആരാധകരോടുള്ള അളവറ്റ സ്നേഹവും നന്ദിയും വെളിപ്പെടുത്തി...

സംസ്ഥാനത്ത് വീണ്ടും പവര്‍കട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ് ഇബി. നാളെ...

ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് അശ്ലീലമായി പെരുമാറി ; സർക്കാർ സ്കൂളിലെ അധ്യാപകന് സസ്‌പെൻഷൻ

0
ലക്നൗ: ഉത്തർപ്രദേശിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് അശ്ലീലമായി പെരുമാറിയെന്നാരോപിച്ച്, സർക്കാർ സ്കൂളിലെ...