അക്ഷതം വിതരണം ചെയ്യുന്നതിനിടെ മര്‍ദ്ദിച്ചു ; പരാതിയുമായി യുവാവ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കുന്ന അക്ഷതം വിതരണം ചെയ്യുന്നതിനിടെ ഒരു സംഘം ആക്രമിച്ചതായി യുവാവിന്റെ പരാതി. പുത്തൂര്‍ സ്വദേശി സന്തോഷ് ആണ് തനിക്ക് നേരെ ആക്രമണം നടന്നതായി പരാതി നല്‍കിയത്. തിങ്കളാഴ്ച വൈകുന്നേരം മുണ്ടൂര്‍ മേഖലയില്‍ അക്ഷതം വിതരണം ചെയ്യുന്നിതിടയാണ് സംഭവമെന്ന് സന്തോഷ് പറഞ്ഞു. പ്രദേശവാസിയായ ധനജ്ഞയ് എന്നയാളും സംഘവുമാണ് തന്നെ തടഞ്ഞ് അക്രമിച്ചത്. പ്രദേശത്ത് അക്ഷതം വിതരണം ചെയ്യരുതെന്നും മടങ്ങണമെന്നും ധനജ്ഞയ് ആവശ്യപ്പെട്ടു. എന്നാല്‍ അക്ഷതം വിതരണം ചെയ്യാതെ മടങ്ങാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ സംഘം ആക്രമിക്കുകയായിരുന്നു.

തടയാന്‍ എത്തിയ മാതാവിനെയും അക്രമികള്‍ മര്‍ദ്ദിച്ചെന്ന് സന്തോഷ് പറഞ്ഞു. സംഭവത്തില്‍ പരുക്കേറ്റ ഇരുവരും പുത്തൂരുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സന്തോഷിനെ അക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രാദേശിക ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. ആശുപത്രിയില്‍ കഴിയുന്ന സന്തോഷിനെയും മാതാവിനെയും ബിജെപി നേതാക്കളെത്തി സന്ദര്‍ശിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...