ആലുവയില്‍ നടുറോഡില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവം ; രണ്ട് പേര്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

ആലുവ: ആലുവയില്‍ കാറില്‍ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. അക്രമി സംഘത്തിലുണ്ടായിരുന്ന ആലുവ സ്വദേശികളായ വിഷ്ണു, ടിബിന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. ആലുവയില്‍ ഇന്നലെ വൈകട്ട് ആറരയോടെ സംഭവം നടന്നത്. ഏലൂക്കര സ്വദേശി നസീഫിനും സുഹൃത്ത് ബിലാലിനുമാണ് മര്‍ദ്ദനമേറ്റത്.

കല്ലും വടിയും കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരാളെ റോഡിലിട്ട് ചവിട്ടുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ഓട്ടോറിക്ഷാ ഡ്രൈവറും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ പിന്തുടര്‍ന്ന് വീണ്ടും മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമണത്തിനിടെ പണമടങ്ങിയ പേഴ്‌സും നഷ്ടപ്പെട്ടെന്ന് യുവാക്കള്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാഹം കഴിഞ്ഞ് രണ്ട് മാസം ; നവവധു കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ

0
ന്യൂഡൽഹി : തെക്കൻ ഡൽഹിയിലെ ലോധി കോളനിയിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ...

കനത്ത മഴ : മുംബൈയിൽ കെട്ടിടം തകർന്നു വീണു ; കുട്ടികളടക്കം 6 മരണം

0
മുംബൈ: മുംബൈയിൽ കനത്ത മഴയെത്തതുടർന്ന് മാൻഗുർദ് പ്രദേശത്ത് കെട്ടിടം തകർന്നു വീണ് അഞ്ച്...

ഖമനേയിയുടെ സംസ്കാര ചടങ്ങിനിടയിലെ ഭീഷണി ; ട്രംപിന് മറുപടിയുമായി ഇറാൻ

0
ടെഹ്റാൻ : അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ...

വ്യാജ പീഡന കേസ് : ‘ഹാർട്ട് പേഷ്യൻറാണെന്ന് പറഞ്ഞിട്ടും തല്ലി’ ; കസ്റ്റഡിയിലായ യുവാവ്

0
കോന്നി : പതിമൂന്നുകാരിയുടെ വ്യാജ പീഡന പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ്...